പരപ്പനങ്ങാടി: എട്ട് വർഷമായി തുടരുന്ന വിചാരണത്തടവിനിടെ ആദ്യമായി ജാമ്യം ലഭിച്ച് പുറംലോകം കണ്ടത് സഹോദരെൻറ വിവാഹത്തിൽ പെങ്കടുക്കാൻ. 10 മാസത്തിന് ശേഷം വീണ്ടും പുറംലോകത്തെത്തുന്നത് അതേ സഹോദരെൻറ സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ. ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയാണ് വേദനകളുടെ ജാമ്യംപേറി വീണ്ടും വീടണഞ്ഞത്.
ബുധനാഴ്ച രാവിലെ ദുബൈയിൽ മരിച്ച സഹോദരൻ കോണിയത്ത് വാണിയംപറമ്പത്ത് മുഹമ്മദ് ശരീഫിെൻറ (31) വിവാഹത്തിൽ പെങ്കടുക്കാനാണ് 10 മാസം മുമ്പ് സക്കരിയ വീട്ടിലെത്തിയത്. വർഷങ്ങൾ നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായി പുറംലോകം കണ്ടതിെൻറയും മാതാവ് ബിയ്യുമ്മയെയും കുടുംബാംഗങ്ങളെയും കൺനിറയെ കാണാനായതിെൻറയും ആഹ്ലാദത്തിലേക്കാണ് അന്ന് സക്കരിയ വന്നണഞ്ഞത്. നാടിെൻറ സ്നേഹമൊഴുകിയ സഹോദരെൻറ വിവാഹം വർഷങ്ങൾക്ക് ശേഷം കോണിയത്ത് വീട്ടിലെക്കെത്തിയ പെരുന്നാളായിരുന്നു.
ദിവസങ്ങൾ മാത്രം നീണ്ട ഇടക്കാല ജാമ്യത്തിെൻറ കാലാവധി കഴിഞ്ഞ് സക്കരിയ തടവറയിലേക്കും മാസങ്ങൾക്ക് ശേഷം സഹോദരൻ ശരീഫ് പ്രവാസലോകത്തേക്കും മടങ്ങി. അനന്തമായി നീണ്ട കേസിെൻറ വിസ്താരം അടുത്തിടെയാണ് അവസാനിച്ചത്. സാക്ഷിമൊഴികൾ സക്കരിയക്ക് അനുകൂലമായതിനാൽ വിധി അനുകൂലമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസം ശരീഫ് ഉമ്മയോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.
കാലുവേദനയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ശസ്ത്രക്രിയ നടത്തി ദുബൈയിലെ താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു ശരീഫ്. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖത്തറിലുള്ള സഹോദരൻ സിറാജും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഏപ്രിൽ 22ന് രാത്രി ജയിലിൽ തിരിച്ചെത്തണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.