പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടന കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയയുടെ സഹോദരൻ കോണിയത്ത് വാണിയം പറമ്പത്ത് മുഹമ്മദ് ശരീഫ് (31) ഹൃദയാഘാതംമൂലം ദുബൈയിൽ മരിച്ചു. താമസ സ്ഥലത്ത് ബുധനാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സക്കരിയക്ക് കോടതി അനുമതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു. എട്ടു വർഷമായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സക്കരിയക്ക് ആദ്യമായി ജാമ്യം ലഭിച്ചത് 10 മാസം മുമ്പ് നടന്ന ശരീഫിെൻറ വിവാഹത്തിൽ പങ്കെടുക്കാനാണ്.
പരേതനായ വാണിയൻ പറമ്പത്ത് കുഞ്ഞിമുഹമ്മദ്-കോണിയത്ത് ബിയ്യുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുമാന. മറ്റു സഹോദരങ്ങൾ: സിറാജ് (ഖത്തർ), ബുഷ്റ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചാപ്പപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.