േപാത്തുകൽ: പുറംലോകവുമായി ബന്ധപ്പെടാൻ ചാലിയാറിന് കുറുകെയുണ്ടായിരുന്ന ഏക കോൺ ക്രീറ്റ് നടപ്പാലം ഉരുൾപൊട്ടലിൽ തകർന്നതിനാൽ വനത്തിൽ ഒറ്റപ്പെട്ട് നാല് ആദിവ ാസി കോളനികൾ. പണിയവിഭാഗവും കാട്ടുനായ്ക്കരുമടക്കം 200ഓളം കുടുംബങ്ങൾ താമസിക്കു ന്ന ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളാണ് പത്ത് ദിവസമായി ദുരിതത്തിൽ കഴിയുന്നത്. പലരുടെയും വീടുകൾ ഒലിച്ചുപോയി. ഷീറ്റ് കെട്ടിയാണ് വനത്തിൽ കഴിയുന്നത്. മുണ്ടേരി വിത്ത് ഫാം അവസാനിക്കുന്നിടത്തായിരുന്നു ചാലിയാറിന് മുകളിലൂടെയുള്ള പാലം.
ഇതാണ് ഒലിച്ചുപോയത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ നീന്തി അക്കരെ കടന്ന് വടം കെട്ടിയാണ് ആദ്യദിനം ഭക്ഷണം എത്തിച്ചത്. ഒഴുക്ക് കുറഞ്ഞപ്പോൾ ആദിവാസികൾ മുളച്ചങ്ങാടം കെട്ടിയാണ് സ്ത്രീകളെയും കുട്ടികളെയും പുഴ കടത്തുന്നത്. സഹായിക്കാൻ ദുരന്ത നിവാരണ സേനയിലെ രണ്ടുപേരും നാട്ടുകാരുമുണ്ട്. സന്നദ്ധപ്രവർത്തകർ എത്തിക്കുന്ന ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നതും ചങ്ങാടത്തിലൂടെയാണ്.
കുമ്പളപ്പാറ കോളനിക്ക് സമീപമുണ്ടായിരുന്ന തൂക്കുപാലവും പൊട്ടിവീണു. ചാലിയാറിന് അപ്പുറത്ത് വനത്തിലെ ആദ്യകോളനി ഇരുട്ടുകുത്തിയാണ്. പണിയ വിഭാഗക്കാരായ 35 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. അതുകഴിഞ്ഞാണ് വാണിയമ്പുഴയും തരിപ്പെപാട്ടിയും. ഉൾവനത്തിലെ കുമ്പളപ്പാറ കോളനിയിലും 35 കുടുംബങ്ങളുണ്ട്. ചാലിയാറിനിപ്പുറം തണ്ടംകല്ല് ആദിവാസി കോളനിയിലേക്കുള്ള വഴിയും പുഴ കൊണ്ടുപോയി. അസുഖം വന്നാലും പ്രസവത്തിനും മറ്റും ഇപ്പോഴും ചുമന്നും ചാക്കിൽ കെട്ടിയുമൊക്കെയാണ് ആളുകളെ ഇപ്പുറമെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.