വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി

കൊച്ചി: കുട്ടനാട്​ മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ജഡ്​ജിക്കെതിരെ മുൻ മന്ത്രി തോമസ്​ ചാണ്ടിയുടെ പരാതി. പക്ഷപാതപരമായ നീതിനിർവഹണമാണ്​ ഉണ്ടായതെന്നാരോപിച്ച്​ ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജ. ദേവൻ രാമചന്ദ്ര​െനതിരെയാണ് ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസിന്​ പരാതി നൽകിയത്​​. തനിക്കെതിരായ കേസുകൾ മറ്റൊരു ബെഞ്ചി​ന്​ വിടണമെന്നും​ ആവശ്യപ്പെട്ടിട്ടുണ്ട്​.

യുക്തിസഹമല്ലാത്ത വാദങ്ങൾ ഉയർത്തി ജ.​ ദേവൻ രാമചന്ദ്രൻ തന്നെ ആക്രമിച്ചതായി തോമസ് ചാണ്ടി ആരോപിക്കുന്നു. സീനിയർ ജഡ്ജിയെ മറികടന്നാണ് ഇദ്ദേഹം കേസിൽ ഇടപെട്ടത്. ഇദ്ദേഹം അഭിഭാഷകനായിരിക്കെ മാത്തൂർ ദേവസ്വവുമായി ബന്ധപ്പെട്ട അഞ്ച് സിവിൽ കേസിൽ തനിക്കെതിരെ ഹാജരായിട്ടുണ്ട്. ഇതി​​െൻറ ശത്രുത മൂലമാണ് ഹരജി തള്ളിയത്. കേസി​​െൻറ തുടക്കംമുതൽ സീനിയർ ജഡ്​ജിയെ മറികടന്ന്​ താൻ രാജി​വെക്കണമെന്ന നിലപാടാണ്​ ഇദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്​. തനിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷക​​െൻറ വാദംപോലും വേണ്ടവിധം കേട്ടി​െല്ലന്നും പരാതിയിൽ പറയുന്നു.

Tags:    
News Summary - ​Thomas chandi Complaint against highcourt judge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.