കായൽ കൈയേറ്റം: തോമസ്​ ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത്​ മാറ്റി

ന്യൂഡൽഹി: കായൽ കൈയേറ്റ കേസിലെ ഹൈകോടതി പരാമർശവും കലക്​ടറുടെ റിപ്പോർട്ടും​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുൻ മന്ത്രി തോമസ്​ ചാണ്ടി സുപ്രീംകോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്​ചത്തേക്ക്​​ മാറ്റി. മുതിർന്ന അഭിഭാഷകന്​ ഹാജരാവാൻ ​കഴിയില്ലെന്നും ഇതുമുലം കേസ്​ മാറ്റണമെന്നുമുള്ള തോമസ്​ ചാണ്ടിയുടെ അപേക്ഷ പരിഗണിച്ചാണ്​ കോടതിയുടെ നടപടി. 

നേരത്തെ, മൂന്നു ​ജഡ്​ജിമാർ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന്​ പിൻമാറിയിരുന്നു. ജസ്​റ്റിസുമാരായ കുര്യൻ ജോസഫ്​, എ.എം ഖാൻവിൽക്കർ, എ.എം സാപ്രെ എന്നിവരാണ്​ കേസ്​ പരിഗണിക്കുന്നതിൽ നിന്ന്​ പിൻമാറിയത്​. കാരണം വ്യക്​തമാക്കാതെയായിരുന്നു പിൻമാറ്റം. നിലവിൽ എസ്​.എ ബൊബഡെയാണ്​ കേസ്​ പരിഗണിക്കുന്നത്​.

Tags:    
News Summary - ​Thomas chandi plea on land issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.