ദമ്മാം: ആധുനിക വൈദ്യശാസ്ത്രരംഗത്ത് ശ്രദ്ധേയ നേട്ടങ്ങളുമായി ദമ്മാമിലെ ഇമാം അബ്ദുറഹ്മാൻ ബിൻ ഫൈസൽ യൂനിവേഴ്സിറ്റി (ഐ.എ.യു) എപ്പിഡെമിയോളജി അസിസ്റ്റൻറ് പ്രഫസർ ഡോ. ഇമാൻ അൽ മൻസൂർ. തദ്ദേശീയമായ കോവിഡ് വാക്സിെൻറ വികസനം ഉൾെപ്പടെ ഒട്ടനവധി മികവാർന്ന പ്രകടനകളുമായാണ് സൗദിയിലെ ആരോഗ്യരംഗത്ത് ഡോ. ഇമാൻ വേറിട്ടുനിൽക്കുന്നത്.
ന്യൂക്ലിക് ആസിഡ് അധിഷ്ഠിത വാക്സിനുകളുടെ വികസനം, നിരവധി വൈറസ് ബയോ ഇൻഫോർമാറ്റിക്സിെൻറ ഡേറ്റാബേസുകളും വിശകലന ഉറവിടങ്ങളും സ്ഥാപിക്കൽ എന്നിവ കൂടാതെ രോഗപ്രതിരോധം, പകർച്ചവ്യാധി, ഗർഭധാരണം മുതൽ വധശിക്ഷ വരെയുള്ള നിരവധി ഗവേഷണപദ്ധതികൾക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തുകഴിഞ്ഞു.
പുതിയ വൈറസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ഒരു സുപ്രധാന ഘട്ടമാണ് വാക്സിൻ ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ മസാച്യുസെറ്റ്സ് സർവകലാശാലയിൽ ന്യൂക്ലിക് ആസിഡ് വാക്സിൻ ലാബിലെ ഗവേഷകയായിരുന്നു ഡോ. ഇമാൻ. എച്ച്1 എൻ1 ഇൻഫ്ലുവൻസ സമ്മർദങ്ങൾ പ്രകടിപ്പിക്കുന്ന ഡി.എൻ.എ വാക്സിനുകളുടെ രൂപകൽപന, ഉൽപാദനം, പരിശോധന എന്നിവയിലും ഉയർന്നുവരുന്നതും പുനരുജ്ജീവിപ്പിക്കുന്നതുമായ വൈറസുകൾക്കെതിരായുള്ള പ്രോഫൈലാക്റ്റിക് വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക സാങ്കേതികവിദ്യയിലും ഗവേഷണം നടത്തി. ഇതേ സർവകലാശാലയിൽനിന്ന് ബയോമെഡിക്കൽ എൻജിനീയറിങ്, ബയോടെക്നോളജി എന്നിവയിൽ ഡോക്ടറേറ്റും അമേരിക്കയിലെതന്നെ റോഡ് ഐലൻഡ് സർവകലാശാലയിൽനിന്ന് ക്ലിനിക്കൽ ലബോറട്ടറി സയൻസസിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.
അൽ മൻസൂർ ഐ.എ.യുവിൽനിന്ന് മെഡിക്കൽ ലബോറട്ടറി സാങ്കേതികവിദ്യയിൽ ബിരുദം നേടിയിരുന്നു. ജർമനിയിലെ യൂറോപ്യൻ വൈറസ് ബയോ ഇൻഫോർമാറ്റിക്സ് സെൻററിലെ (ഇ.വി.ബി.സി) അക്കാദമിക് അംഗവും ബ്രിട്ടനിലെ ഇൻറർനാഷനൽ സൊസൈറ്റി ഫോർ ഗ്ലോബൽ ഹെൽത്ത് (ഐ.എസ്.ഒ.ജി.എച്ച്) അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.