കാലിഗ്രഫിയിൽ വിസ്മയമായി ഫാത്തിമത്ത് നജ

കാലിഗ്രഫിയിൽ വിസ്മയമായി ഫാത്തിമത്ത് നജ

എഴുത്തിന്‍റെ കലാത്​മക രൂപമായ കാലിഗ്രഫിയിൽ വേറിട്ട വഴികൾ തേടി പിലിക്കോട് ചന്തേരയിലെ ഫാത്തിമത്ത് നജ. മരത്തടികളിലാണ് നജ അക്ഷരങ്ങൾകൊണ്ട് വിസ്മയം തീർക്കുന്നത്. അറബിക് കാലിഗ്രഫി എന്ന ഏറെ ശ്രമകരമായ കലയെഴുത്തിലാണ് നജയുടെ പ്രധാന പരീക്ഷണം.

ശ്രമകരമായ അക്ഷരക്കൂട്ടുകൾ മരത്തടിയിൽ കൊത്തിയെടുക്കുകയാണ് നജ. ആദ്യം മരത്തടിയിൽ മികവോടെ അക്ഷരമെഴുതും. പിന്നെ കൈവഴക്കത്തോടെ മുറിച്ചെടുക്കും.ഒടുവിൽ നിറങ്ങൾ ചാലിച്ച് അക്ഷരങ്ങൾക്ക് ചാരുതയേകും. പടന്ന മൈമ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

കോവിഡ് കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്നപ്പോൾ ഒഴിവുനേരങ്ങളിലേറെയും എഴുത്തിനും വരക്കുമായി നീക്കിവെച്ചു. പിതാവ് ജമാൽ അബ്​ദുല്ലയും മാതാവ് ഹസീന ബീവിയും മകളുടെ കലാപ്രകടനത്തിന് നിറഞ്ഞ പ്രോത്സാഹനം നൽകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.