ഉള്ളം തണുപ്പിക്കാന്‍

ഡേറ്റ്‌സ് ഡ്രിങ്ക്
ഈത്തപ്പഴം -എട്ട്
പഞ്ചസാര -നാല് ടേബിള്‍ സ്പൂണ്‍
തണുപ്പിച്ച പാല് -രണ്ടു കപ്പ്
ബൂസ്റ്റ് -രണ്ട് ടീസ്പൂണ്‍

തയാറാക്കുന്നവിധം: ഈത്തപ്പഴം കുരുകളഞ്ഞതും ബാക്കി ചേരുവകളും മിക്‌സിയില്‍ അടിച്ച് ഗ്ലാസില്‍ ഒഴിക്കുക. ആവശ്യമെങ്കില്‍ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം മുകളില്‍ ഒഴിച്ച് ഉപയോഗിക്കാം.

ജിഞ്ചര്‍ ലെമണേഡ്
ഇഞ്ചി -കാല്‍ കിലോ
പഞ്ചസാര -രണ്ടര കപ്പ്
വെള്ളം -പാകത്തിന്
നാരങ്ങാനീര് -ഒരു കപ്പ്

തയാറാക്കുന്ന വിധം: ഇഞ്ചി ചതച്ച് നീരെടുത്ത്, അല്‍പം വെള്ളം ചേര്‍ത്ത് ഒരു രാത്രി വെക്കുക. പഞ്ചസാര അല്‍പം വെള്ളം ചേര്‍ത്ത് പാനിയാക്കുക. ഇഞ്ചിയുടെ തെളിനീരും നാരങ്ങാനീരും ചേര്‍ത്ത് ഒന്നു തിളക്കുമ്പോള്‍ അടുപ്പില്‍ നിന്നുമാറ്റി ചൂടാറാന്‍ വെക്കുക. തണുത്ത് കഴിഞ്ഞാല്‍ കുപ്പിയിലാക്കി ഫ്രിഡ്ജില്‍ വെക്കുക. കാല്‍ ഗ്ലാസ് ജ്യൂസിന് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് വിളമ്പാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.