നെത്തോലി തോരന്‍

ചേരുവകള്‍

1. നെത്തോലി വൃത്തിയാക്കിയത് - 250 ഗ്രാം
2. തേങ്ങ തിരുമ്മിയത് - ഒരു കപ്പ്
3. മുളകുപൊടി - ഒരു ടീസ്പൂണ്‍
4. കുരുമുളക് പൊടി - ഒരു ടീസ്പൂണ്‍
5. മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
6. ഉലുവപ്പൊടി - ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
8. ചെറിയഉള്ളി - അര കപ്പ്
9. പച്ചമുളക് - അഞ്ച് എണ്ണം
10. വെളുത്തുള്ളി - അഞ്ച് അല്ലി
11. കടുക് - ആവശ്യത്തിന്
12. കറിവേപ്പില -2 തണ്ട്
13. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം
പാത്രം ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചെറിയുള്ളി, പച്ചമുളക്, വെളുത്തുള്ളി ചേര്‍ത്ത് നന്നായി വയറ്റിയെടുക്കുക. പിന്നീട് നെത്തോലി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും അല്‍പ്പം വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തേങ്ങ, കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക. മീന്‍കൂട്ടിലേക്ക് ചതച്ചെടുത്ത തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞ് വിളമ്പാം....
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.