കുക്കര്‍ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന മൂന്ന് വിഭവങ്ങള്‍

കുക്കര്‍ അപ്പം

1. പച്ചരി ഒരു കപ്പ് (കുതിര്‍ത്തത്), ചോറ് (കാല്‍
കപ്പ്), വെള്ളം (മുക്കാല്‍ കപ്പ്), ഉപ്പ് (ആവശ്യത്തിന്)
2. ശര്‍ക്കര (കാല്‍ കിലോ), വെള്ളം (മുക്കാല്‍ കപ്പ്),
ബേക്കിങ് പൗഡര്‍ (കാല്‍  സ്പൂണ്‍)
3. തേങ്ങാക്കൊത്ത് (ഒരു ടേ. സ്പൂണ്‍),
ചുവന്നുള്ളി അരിഞ്ഞത് (ഒരു ടേ. സ്പൂണ്‍).

ഒന്നാമത്തെ ചേരുവ മിക്സിയില്‍ നേര്‍മയായി അരക്കുക. ശര്‍ക്കര മുക്കാല്‍കപ്പ് വെള്ളത്തില്‍ ഉരുക്കി അരിച്ച് അരച്ചുവെച്ചിരിക്കുന്ന അരിക്കൂട്ടില്‍ ചേര്‍ക്കുക. ഇതില്‍ ബേക്കിങ് പൗഡറും ചേര്‍ത്ത് യോജിപ്പിക്കുക.
പ്രഷര്‍ കുക്കറില്‍ എണ്ണ ഒഴിച്ച് ഉള്ളിയും തേങ്ങാക്കൊത്തും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് അരിമാവ് ഒഴിച്ച് വെയ്റ്റിടാതെ മൂന്നുമിനിറ്റ് തീ കൂട്ടിവെക്കുക. പിന്നീട് തീ കുറച്ചിടണം. അടുപ്പില്‍നിന്ന് വാങ്ങി ആവി പോയശേഷം പുറത്തെടുത്ത് മുറിച്ച് വിളമ്പാം.
 

നൂഡ്ല്‍സ് ചിക്കന്‍ കേക്ക്

1. ചിക്കന്‍ വേവിച്ച് മിന്‍സ് ചെയ്തത് (അരകപ്പ്),
2. സവാള പൊടിയായി അരിഞ്ഞത് (രണ്ട്), ഇഞ്ചി,
വെളുത്തുള്ളി ചതച്ചത് (ഒരു ടേ. സ്പൂണ്‍),
കാപ്സികം അരിഞ്ഞത് (ചെറിയ കഷണം),
കുരുമുളകുപൊടി (ഒരു ടീ സ്പൂണ്‍), ഗരംമസാല
(ഒരു സ്പൂണ്‍), മഞ്ഞള്‍പൊടി (കാല്‍ ടീസ്പൂണ്‍),
മല്ലിയില അരിഞ്ഞത് (ഒരു ടേ. സ്പൂണ്‍).
3. മുട്ട (നാല്)
4. നൂഡ്ല്‍സ് വേവിച്ചത് (ഒരു കപ്പ്)

പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവകള്‍ യഥാക്രമം വഴറ്റുക. ഇതിലേക്ക് ചിക്കന്‍ മിന്‍സ് ചെയ്തതും ഇട്ട് യോജിപ്പിച്ച് വാങ്ങുക. മുട്ട പൊട്ടിച്ചൊഴിച്ചതില്‍ ഇറച്ചിക്കൂട്ടും നൂഡ്ല്‍സും ചേര്‍ത്ത് യോജിപ്പിക്കുക. പ്രഷര്‍ കുക്കറില്‍ എണ്ണ തടവി കൂട്ടൊഴിച്ച് വെയ്റ്റിടാതെ 20-30 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.

ഈന്തപ്പഴം കേക്ക്
1. ഈന്തപ്പഴം (ഒരു കപ്പ്), മുട്ട (നാല്), റിഫൈന്‍ഡ്
    ഓയില്‍ (ഒരു കപ്പ്), പഞ്ചസാര (മുക്കാല്‍ കപ്പ്)
 2. മൈദ (ഒരു കപ്പ്),
3. അണ്ടിപ്പരിപ്പ്, കിസ്മിസ് (ആവശ്യത്തിന്)

ഒരു മിക്സിയില്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ട് നന്നായടിക്കുക. ഇതിലേക്ക് അല്‍പാല്‍പമായി മൈദ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പ്രഷര്‍കുക്കറില്‍ നെയ് തൂത്ത് കൂട്ടൊഴിച്ച് വെയ്റ്റിടാതെ ചെറിയ തീയില്‍ 30-40 മിനിറ്റ് വേവിക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.