വെജിറ്റബ്ള്‍ -സ്പൗട്ട്സ് സലാഡ്

ചേരുവകള്‍:  
 പയര്‍ മുളപ്പിച്ചത് -രണ്ടുകപ്പ് വേവിച്ചത്
 ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് -രണ്ട് ടീസ്പൂണ്‍
 പൊടിയായരിഞ്ഞ സവാള   -രണ്ട് ടേബ്ള്‍ സ്പൂണ്‍
 പൊടിയായരിഞ്ഞ തക്കാളി   -രണ്ട് ടേബ്ള്‍ സ്പൂണ്‍
 പൊടിയായരിഞ്ഞ വെള്ളരിക്ക   -രണ്ട് ടേബ്ള്‍ സ്പൂണ്‍
 പൊടിയായരിഞ്ഞ കാബേജ്   -ഒരു ടീസ്പൂണ്‍
 ചാട്ട് മസാല -1/2 ടീസ്പൂണ്‍
 നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
 ജീരകപ്പൊടി -1/2 ടീസ്പൂണ്‍
 മല്ലിയില പൊടിയായരിഞ്ഞത്   -ഒരു ടേബ്ള്‍ സ്പൂണ്‍
 ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരു ബൗളില്‍ എടുത്ത് ഇളക്കി തണുപ്പിച്ചശേഷം വിളമ്പുക.

2അവല്‍ -പച്ചക്കറി സ്പെഷല്‍

ചേരുവകള്‍:  
 അവല്‍ -രണ്ടുകപ്പ്
 തേങ്ങാപ്പാല്‍  -3/4 കപ്പ്
 സവാള പൊടിയായരിഞ്ഞത്  -1/4 കപ്പ്
 വെള്ളരിക്ക പൊടിയായരിഞ്ഞത്  -1/4 കപ്പ്
 തക്കാളി പൊടിയായരിഞ്ഞത് -1/4 കപ്പ്
 കാരറ്റ് പൊടിയായരിഞ്ഞത്  -1/4 കപ്പ്
 പച്ചമുളക് പൊടിയായരിഞ്ഞത് -രണ്ടെണ്ണം
 മല്ലിയില പൊടിയായരിഞ്ഞത് -1/4 കപ്പ്
 ഇഞ്ചി ഗ്രേറ്റ് ചെയ്തത് -1/2 ടീസ്പൂണ്‍
 നാരങ്ങാനീര് -പാകത്തിന്
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം:
അവലില്‍ തേങ്ങാപ്പാലൊഴിച്ച് ഒരു പാത്രത്തിലാക്കി നന്നായടച്ച് 15-20 മിനിറ്റ് വെക്കുക. മറ്റു ചേരുവകള്‍ കൂടി ചേര്‍ത്തതിനുശേഷം വിളമ്പുക.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.