തയാറാക്കുന്ന വിധം:
ഒരു കിലോ അരി വേവിക്കാന്‍ പറ്റുന്ന പാത്രത്തില്‍ വെള്ളം ഒഴിച്ച് സ്റ്റൗവില്‍ വെച്ച് കത്തിക്കുക. വെള്ളം തിളക്കുമ്പോള്‍ അരി കഴുകി അതിലേക്കിടുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. വേവ് കൂടുന്നതിനുമുമ്പ് ചോറ് വെള്ളം വാരാന്‍ ഒരു കൊട്ടയിലേക്ക് മാറ്റുക. വായ വട്ടമുള്ള പാത്രം സ്റ്റൗവില്‍ വെച്ച് കത്തിച്ച് ചൂടായാല്‍ ഇതില്‍ പറഞ്ഞ വെളിച്ചെണ്ണയില്‍ നിന്നും പകുതി ഒഴിച്ച് സവാള, തക്കാളി, പച്ചമുളക്, വേപ്പില എല്ലാംകൂടി പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ഇതിലേക്കിടുക. പിന്നീട് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഇട്ടതിനുശേഷം കഴുകിവെച്ച ഇറച്ചിയും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെക്കുക.
ഇടക്കിടക്ക് ഇളക്കണം. ഇറച്ചി വെന്ത് പാകമായാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി മാറ്റിയ ചെമ്പില്‍ വേവിച്ച ചോറില്‍ നിന്നും മുക്കാല്‍ ഭാഗം ചോറും അതിലേക്കിടുക. മുറിച്ചുവെച്ച കാരറ്റും ഗ്രാമ്പൂ, ഏലക്കാ, പട്ട ഇവ പൊടിച്ചതും കൂടി ചോറിനിടയില്‍ വിതറുക. ശേഷം വേവിച്ച ഇറച്ചിക്കൂട്ട് അതിലേക്ക് ഒഴിച്ച് ബാക്കിയുള്ള ചോറുകൂടി അതിനു മുകളിലിട്ട് നല്ലവണ്ണം അമര്‍ത്തി മുകളില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് മൂടിവെച്ച് 10 മിനിറ്റ് സിമ്മില്‍ വെക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യാം.
അരിഞ്ഞ് വെച്ച മല്ലിച്ചപ്പ് ചോറില്‍ വിതറി ഇളക്കി അതിന് മുകളില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറി ബിരിയാണി വിളമ്പാം.
തയാറാക്കുന്ന വിധം:
ഇതെല്ലാം നല്ലവണ്ണം കഴുകി ചെറിയ ചതുര കഷ്ണങ്ങളാക്കി പാകത്തിന് ഉപ്പും ഒരു ടീസ്പൂണ്‍ വിനാഗിരിയും രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയിലുമൊഴിച്ച് ഒന്നിളക്കി ഉപയോഗിക്കാം.
തയാറാക്കുന്ന വിധം:
ഇതെല്ലാംകൂടി മിക്സിയുടെ ഗ്രൈന്‍ററിലിട്ട് അരച്ച് ഉപയോഗിക്കാം
തയാറാക്കിയത്: ഹഫ്സ പാഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.