മുട്ടമാല
ചേരുവകള്‍:
തയാറാക്കുന്ന വിധം:
തയാറാക്കുന്ന വിധം: കോഴിമുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേറെയാക്കിവെക്കുക. മഞ്ഞ, സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് അരിക്കണം. ഒരു പരന്ന പാനില്‍ പഞ്ചസാരയും മുക്കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് അടുപ്പില്‍വെച്ച് പഞ്ചസാര നന്നായി ഉരുകിയതിനുശേഷം, മുട്ടയുടെ മഞ്ഞ, മുട്ടത്തോടിലൊഴിച്ച് പഞ്ചസാര സിറപ്പില്‍ ചുറ്റിയൊഴിച്ച് അല്‍പസമയം കഴിഞ്ഞ് തീകുറച്ച് ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം. മുട്ടമഞ്ഞ മുഴുവന്‍ ഇങ്ങനെ ചെയ്ത ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിച്ച്, പാല്‍പ്പൊടിയും മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും ചേര്‍ത്ത് മിക്സിയിലടിച്ച് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച്, ആവിയില്‍ വേവിച്ച് കഷണങ്ങളാക്കി മുട്ടമാല പ്ളെയിറ്റില്‍ വിതറിയിട്ട് മുട്ടവെള്ളയുടെ കഷണങ്ങളില്‍ ചെറീസ് കഷണങ്ങളാക്കിയതുവെച്ച് അലങ്കരിക്കാം.
എഗ് വൈറ്റ് ഓംലറ്റ്
തയാറാക്കുന്ന വിധം:
മുട്ടവെള്ള, പാല്‍, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി അടിച്ചുചേര്‍ത്ത് ചൂടായ പാനില്‍ അല്‍പം ഓയിലൊഴിച്ച് ചീര നിരത്തി വാടിക്കഴിഞ്ഞാല്‍ അതിനു മുകളിലേക്ക് തയാറാക്കിയ മുട്ട മിശ്രിതം ഒഴിച്ച് പരത്തി ചെറുതീയില്‍ വേവിച്ച് അതിനുമുകളില്‍ ചീസ് വിതറി രണ്ടായി മടക്കി ചൂടോടെ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.