രുചിയേറും മട്ടണ്‍ മപ്പാസ്

ചേരുവകള്‍

  • മട്ടണ്‍-ഒരു കിലോ (ചെറുകഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയത്)
  • ഉരുളക്കിഴങ്ങ്-മൂന്ന് (ഇടത്തരം വലിപ്പം-തൊലി കളഞ്ഞ്, നുറുക്കിയത്)
  • വെളിച്ചെണ്ണ-50 മില്ലി
  • ഉള്ളി-രണ്ട് (ചെറുതായി അരിഞ്ഞത്)
  • കരിവേപ്പില-ഒന്നര തണ്ട്
  • തേങ്ങാപ്പാല്‍-രണ്ടുകപ്പ്
  • പച്ച മുളക്-എരിവിന് അനുസരിച്ച് (നന്നായി അരിഞ്ഞത്)
  • തക്കാളി-രണ്ടെണ്ണം (നന്നായി അരിഞ്ഞത്)
  • മുളകുപൊടി-രണ്ട് ടീസ്പൂണ്‍
  • മല്ലിപ്പൊടി-നാലുസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
  • കുരുമുളക് പൊടി-കാല്‍ സ്പൂണ്‍
  • ഇഞ്ചി-ചെറിയ കഷണം (നാലു സെ.മി-നന്നായി അരിഞ്ഞത്)
  • വെളുത്തുള്ളി-പത്ത് അല്ലി
  • കറുവപ്പട്ട-രണ്ടര സെ.മീ (പൊടിച്ചത്)
  • കരയാമ്പൂ-മൂന്ന്
  • ഉപ്പ് -ആവശ്യത്തിന്
  • വെള്ളം-രണ്ടര കപ്പ്

പാചകം
ചേരുവകളെല്ലാമെടുത്തു വെച്ചില്ലേ. ആദ്യം പാത്രത്തില്‍ വെളിച്ചെണ്ണയെടുത്ത് നന്നായി ചൂടാക്കുക. അതില്‍ ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കരിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് കുരുമുളക് പൊടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കറുവപ്പട്ട എന്നിവ ചേര്‍ക്കുക. ചെറുകഷണങ്ങളാക്കിയ തക്കാളി  അതിലിടുക. അതിലെ ജലാംശം പോകും വരെ മാത്രം വഴറ്റുക.
മട്ടണോടൊപ്പം തേങ്ങാപ്പാലും (രണ്ടാം പാല്‍) ഉപ്പും ചേര്‍ത്ത് വേവിക്കുക. തുടര്‍ന്ന്  ഉരുളക്കിഴങ്ങ് കഷണങ്ങളും ചേര്‍ക്കുക. ഉരുളക്കിഴങ്ങ് കഷണങ്ങള്‍ അധികം വെന്തുപോകാതിരിക്കാന്‍ മട്ടണ്‍ പാതിയിലേറെ വെന്തശേഷം മാത്രം ഇട്ട് വേവിക്കാം. കുക്കറിലാണെങ്കില്‍ ഉരുളക്കിഴങ്ങ് കൂടുതല്‍ വെന്തു പോകാന്‍ സാധ്യത കൂടുതലാണ്. അല്‍പം കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് വെന്തു നല്ല ഗ്രേവി രൂപത്തില്‍ കട്ടിയായിട്ടുണ്ടാകും. കട്ടി കൂടിയെങ്കില്‍ നാളികേരപ്പാലും കറിവേപ്പിലയും ചേര്‍ക്കാം. ഇനി ഇത് ഡിഷിലേക്ക് പകര്‍ത്തിയെടുത്ത് വിളമ്പാന്‍ തയാറായിക്കോളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.