നെത്തോലി പീര വറ്റിച്ചത്

ചേരുവകൾ:

  1. നെത്തോലി-അര കിലോ ഗ്രാം
  2. പച്ചമുളക്-5-6 എണ്ണം
  3. ഇഞ്ചി-മുക്കാൽ ഇഞ്ച് കഷണം
  4. വെളുത്തുള്ളി-7-8 അല്ലി
  5. തേങ്ങചിരകിയത്-ഒന്നര കപ്പ്
  6. കറിവേപ്പില-2-3 തണ്ട്
  7. ചുവന്നുള്ളി-6-7 ചുള
  8. മഞ്ഞൾപ്പൊടി-അര ടീസ്​പൂൺ
  9. മുളകുപൊടി-ഒരു ടീസ്​പൂൺ
  10. പെരുഞ്ചീരകപ്പൊടി-അര ടീസ്​പൂൺ
  11. തക്കാളി അൽപം ചെറിയ കഷണങ്ങളാക്കിയത്-അര കപ്പ്
  12. കുടംപുളി കുതിർത്തിവെച്ചത്-1-2 എണ്ണം
  13. ഉപ്പ്-ആവശ്യത്തിന്
  14. വെളിച്ചെണ്ണ-രണ്ടര ടേബ്ൾ സ്​പൂൺ

പാകം ചെയ്യേണ്ടവിധം:
2  മുതൽ 8 വരെ മിക്സിയിൽവെച്ച് ഒന്ന് ചതച്ചെടുക്കണം. ചട്ടിയിൽ അൽപം വെളിച്ചെണ്ണ ചുറ്റിച്ചതിനു ശേഷം നെത്തോലി നിരത്തി 7 മുതൽ 13 വരെ മുകളിൽ ചേർത്തതിനു ശേഷം ചതച്ചുവെച്ച തേങ്ങാക്കൂട്ട് നിരത്തണം. കുറച്ചു വെളിച്ചെണ്ണ എല്ലാ ഭാഗത്തും ഒഴിച്ച് അടുപ്പത്തുവെച്ച് അടച്ച് തിളവന്നതിനു ശേഷം എല്ലാവശവും ചെറുതായൊന്നു ഇളക്കിവെച്ച് തീ കുറക്കണം. നെത്തോലി വെന്തു കഴിഞ്ഞാൽ ബാക്കി വെളിച്ചണ്ണയും ഒഴിച്ചിളക്കി ഇറക്കിവെക്കാം. ചിലർ കടുകും മുളകും കറിവേപ്പിലയും താളിച്ചു ചേർത്തിളക്കുകയാണ് പച്ച വെളിച്ചെണ്ണ ഒഴിക്കുന്നതിനു പകരം ചെയ്യുക. അൽപം വ്യത്യസ്​തമായ രുചിയായിരിക്കും അങ്ങനെ ചെയ്യുമ്പോൾ. മുളകുപൊടിക്കു പകരം പച്ചമുളക് കൂടുതൽ എരിവിനനുസരിച്ചു ചേർത്തും മീൻ പീര ഉണ്ടാക്കാവുന്നതാണ്.

തയാറാക്കിയത്: ശാന്ത അരവിന്ദൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.