കാശി ഹല്‍വ

ചേരുവകള്‍:

  1. കുമ്പളങ്ങ നേര്‍ത്ത് അരിഞ്ഞത്-രണ്ടര കപ്പ്
  2. പഞ്ചസാര-ഒന്നര കപ്പ്
  3. ഏലക്ക പൊടിച്ചത്-അര സ്പൂണ്‍
  4. കശുവണ്ടിപ്പരിപ്പ്-ആവശ്യത്തിന്
  5. നെയ്യ്-നാലു സ്പൂണ്‍
  6. കുങ്കുമം-കുറച്ച്

പാകം ചെയ്യേണ്ടവിധം:
കുമ്പളങ്ങ അരിഞ്ഞത് നന്നായി കഴുകുക. പാത്രം ചൂടാക്കിയശേഷം അതില്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാക്കിയശേഷം കുമ്പളങ്ങയിട്ട് വറുക്കുക. പിന്നാലെ വെള്ളമൊഴിക്കുക. കുമ്പളങ്ങയുടെ നിരപ്പിന്‍െറ പകുതി മതി വെള്ളം. കുമ്പളങ്ങയില്‍നിന്നുതന്നെ വെള്ളമിറങ്ങും. 12 വിസില്‍ കഴിയുമ്പോള്‍ കുക്കര്‍ അടുപ്പില്‍നിന്ന് എടുത്തുമാറ്റുക. നാലില്‍ മൂന്നു ഭാഗമായി കുമ്പളങ്ങ മാറിയിട്ടുണ്ടാകും. ഇനി പഞ്ചസാരയും അല്‍പം കുങ്കുമവും  ചേര്‍ത്ത് ഇളക്കുക. നിറം വരാനാണ് കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍പൊടി ചേര്‍ക്കുന്നത്. തുടര്‍ന്ന് വീണ്ടും ഇളക്കിയെടുക്കുക. ഒരു പൊതിപോലെ ഹല്‍വ ഉരുണ്ടു കൂടിയിട്ടുണ്ടാകും. കുങ്കുമം, ഏലക്ക, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിനുള്ള പാത്രത്തിലേക്ക് മാറ്റുക. ഇനി രുചിച്ചു നോക്കൂ. കാശി ഹല്‍വ റെഡി.

തയാറാക്കിയത്: വി. ശ്രീനിവാസന്‍ മാസ്റ്റര്‍, അനിത

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.