ഗോവൻ പ്രോണ്‍ ബാല്‍ചാവോ

ചേരുവകൾ:

  • കൊഞ്ച്-അര കിലോ
  • ഉണക്കിയ കൊഞ്ച്-50 ഗ്രാം
  • സവാള-6 എണ്ണം (പൊടിയായരിഞ്ഞത്)
  • എണ്ണ-വറുക്കാന്‍
  • മുളകുപൊടി-2 ടീസ്പൂണ്‍
  • വെളുത്തുള്ളി അരച്ചത്-1 ടേബ്ൾ സ്പൂണ്‍
  • ജീരകപ്പൊടി-1 ടേബ്ൾ സ്പൂണ്‍
  • വിനാഗിരി-4 ടേബ്ൾ സ്പൂണ്‍

തയാറാക്കുന്നവിധം:

രണ്ടുതരം കൊഞ്ചുകളും വൃത്തിയായി കഴുകുക. കറുത്ത ചരടുപോലുള്ള ഭാഗം നീക്കി വീണ്ടും കഴുകുക. വെള്ളം തോര്‍ത്തിവെക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി കൊഞ്ചിട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. മിച്ചമുള്ള എണ്ണയില്‍ സവാളയിട്ട് വറുത്ത് ഇളംബ്രൗണ്‍ നിറമാക്കുക. വെളുത്തുള്ളി അരപ്പ്, മുളകുപൊടി, ജീരകപ്പൊടി, വിനാഗിരി എന്നിവ ചേര്‍ത്ത് പത്തു മിനിറ്റ് വഴറ്റുക. കൊഞ്ച് വറുത്തത് ചേര്‍ക്കുക. ചെറുതീയില്‍ ചാറ് കുറുകുമ്പോള്‍ വാങ്ങുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.