ചേരുവകൾ:
തയാറാക്കുന്ന വിധം:
ചിക്കന്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞതില്‍ അല്‍പം മഞ്ഞള്‍പൊടി, കുരുമുളക്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ പുരട്ടി മാരിനേറ്റ് ചെയ്ത് 30 മിനിറ്റ് വെക്കുക. ശേഷം അടികട്ടിയുള്ള പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ചിക്കന്‍ അടച്ചുവെച്ച് വേവിച്ചെടുക്കുക. പാനില്‍ അല്‍പം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചതച്ചുവെച്ച മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം സബോള അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, അൽപം ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക.
സബോള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായി വരുമ്പോള്‍ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക. ശേഷം വേവിച്ചുവെച്ച ചിക്കന്‍ ഇട്ട് യോജിപ്പിക്കുക. മസാല നന്നായി ചിക്കനില്‍ പുരണ്ട ശേഷം തേങ്ങാപാല്‍ ചേര്‍ക്കുക. ഇളക്കി അഞ്ചു മിനിറ്റ് കുറഞ്ഞ തീയില്‍ വേവിക്കുക. തേങ്ങാപാല്‍ ചേര്‍ന്ന് ചിക്കന്‍ ഗ്രേവി ബ്രൗണ്‍ നിറമായി വരുമ്പോള്‍ തേങ്ങാകൊത്ത് വറുത്തത് ചേര്‍ത്ത് വാങ്ങാം. പത്തിരിക്കും ചപ്പാത്തിക്കും ഒപ്പം വിളമ്പാന്‍ കിടിലന്‍ ചിക്കന്‍ ഉലര്‍ത്തിയത് റെഡി.
തയാറാക്കിയത്: ഷെഫ് സുമൈജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.