ചേരുവകള്‍:
- ചിക്കന്‍ സോസേജ് -ഒരു പാക്കറ്റ് (ചൂടുവെള്ളത്തില്‍ പുഴുങ്ങി നാലായി കീറി ചെറുതായി അരിഞ്ഞെടുത്തത്)
- ബ്രഡ് -ഒരു പാക്കറ്റ്
- ചീസ് സൈ്ളസ് -ആവശ്യത്തിന്
- സവാള ചെറുതായി അരിഞ്ഞത് -നാലെണ്ണം
- ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -രണ്ട് സ്പൂണ്‍
- എണ്ണ -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി - കാല്‍ സ്പൂണ്‍
- കുരുമുളക്പൊടി -അര സ്പൂണ്‍
- ഗരം മസാലപൊടി -അര സ്പൂണ്‍
- തക്കാളി പേസ്റ്റ് -രണ്ട് ടേബിള്‍ സ്പൂണ്‍
- മല്ലിയില -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് സോസേജും ചേര്‍ത്ത് വഴറ്റി ഏഴു മുതല്‍ 12 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തക്കാളി പേസ്റ്റും ചേര്‍ത്ത് ഇളക്കി രണ്ട് മിനിറ്റ് അടച്ചുവെക്കുക. തീ അണച്ച ശേഷം മല്ലിയില ചേര്‍ത്തത് ഇളക്കി മാറ്റിവെക്കുക.
- ഒരു ബ്രഡ് എടുത്ത് അതിനുമുകളില്‍ ചീസ് സൈ്ളസ് വെച്ച് തയാറാക്കിവെച്ചിരിക്കുന്ന കൂട്ട് നിറച്ച് മറ്റൊരു ബ്രഡ് കൊണ്ട് മൂടുക. ഇങ്ങനെ ഓരോ ബ്രഡിലും നിറച്ച് സാന്‍റ് വിച്ച് മേക്കറില്‍ വെച്ച് ചൂടാക്കി എടുക്കാവുന്നതാണ്. (ഇഷ്ടാനുസരണം എരിവ് കൂട്ടിയും കുറച്ചും എടുക്കാം).
തയറാക്കിയത്: സുജ സജീവ് കുമാര്‍, ബഹ്റൈന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.