ചേരുവകള്‍:
- സവാള -രണ്ടെണ്ണം (ഇടത്തരം വലിപ്പം)
- തേങ്ങ ചിരകിയത് -ഒന്ന്
- പച്ചമുളക് (നെടുകെ പിളര്‍ന്നത്) -അഞ്ചെണ്ണം
- ഇഞ്ചി അരച്ചത് -മുക്കാള്‍ ടേബിള്‍ സ്പൂണ്‍
- മുളക് പൊടി -മുക്കാല്‍ ടേബിള്‍ സ്പൂണ്‍
- കറിവേപ്പില, ഉപ്പ് -ആവശ്യത്തിന്
- ചിക്കന്‍ -200 ഗ്രാം
- മൈദ -നാല് കപ്പ്
തയാറാക്കുന്ന വിധം:
- ഉപ്പും മുളക്പൊടിയും ചേര്‍ത്ത് സാധാരണ രീതിയില്‍ ചിക്കന്‍ പൊരിച്ചെടുക്കുക. ശേഷം ചിക്കന്‍ ചിക്കിയിടുക.
- ചിക്കിയെടുത്ത ചിക്കന്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ ചെറിയ തീയില്‍ 45 മിനിറ്റോളം വറുക്കുക.
- മൈദ മാവ് കട്ടിയായി നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി വലിപ്പത്തില്‍ മാവ് എടുത്ത് കട്ടികുറഞ്ഞ രീതിയില്‍ പരത്തിയെടുത്തിട്ട് ചെറിയ കുപ്പിയുടെ (ഹോര്‍ലിക്സ് പോലുള്ള) മൂടികൊണ്ട് മുറിച്ചെടുക്കുക. വറുത്തുവെച്ച കൂട്ട് അതിലേക്ക് നിറച്ച് പിരിയിടുക.
- ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായി വന്നാല്‍ ചെറിയ തീയില്‍ പൊരിച്ചെടുക്കുക. നല്ല ക്രിസ്പി ആയ കോഴിയട റെഡി.
തയാറാക്കിയത്: ഷാഹിദ അബ്ദുല്‍ഖാദര്‍, മുഹറഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.