ചേരുവകള്‍:
- മൈദ -250 ഗ്രാം
- നെയ്യ് -50 ഗ്രാം
- ബോണ്‍ലെസ് ചിക്കന്‍ -250 ഗ്രാം
- മുളക്പൊടി -അര സ്പൂണ്‍
- മഞ്ഞള്‍പൊടി -അര സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- കുരുമുളക്പൊടി -അര സ്പൂണ്‍
- ഗരം മസാലപൊടി -അര സ്പൂണ്‍
- സവാള (ചെറുതായി അരിഞ്ഞത്)-രണ്ടെണ്ണം
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -രണ്ട് സ്പൂണ്‍
- പച്ചമുളക്, മല്ലിയില, കറിവേപ്പില അരിഞ്ഞത് -ഓരോ സ്പൂണ്‍ വീതം
- മുട്ട -മൂന്നെണ്ണം
- എണ്ണ -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- മൈദ കുഴച്ച് ചപ്പാത്തി രൂപത്തില്‍ പരത്തി ചുട്ടെടുക്കുക.
- ചിക്കന്‍ നാല് മുതല്‍ ആറ് വരെയുള്ള ചേരുകള്‍ ചേര്‍ത്ത് പൊരിച്ച് മിക്സിയില്‍
- ഒതുക്കിയെടുക്കുക.
- ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റിയ ശേഷം 10, 11 ചേരുവകള്‍ ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്ക് കുരുമുളക്, ഗരംമസാല, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് ചിക്കനും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഇളക്കിയെടുക്കുക.
- മുട്ട മിക്സിയില്‍ അടിച്ച് വെക്കുക.
- പാന്‍ ചൂടാകുമ്പോള്‍ അതില്‍ നെയ്യൊഴിച്ച് ഒരു പത്തിരി മുട്ട കൂട്ടില്‍ മുക്കിയെടുത്ത് വെക്കുക. അതിന് മുകളില്‍ മസാലക്കൂട്ട് നിരത്തുക. അതിന് മുകളില്‍ പത്തിരി വെക്കുക. ഇങ്ങനെ മാറിമാറി ആറ്, ഏഴ് ലെയര്‍ വെക്കുക. ബാക്കി വന്ന മുട്ടക്കൂട്ട് മുകളിലൂടെ ഒഴിക്കുക. ശേഷം അടച്ചുവെച്ച് ചെറുതീയില്‍ വേവിക്കുക.
തയാറാക്കിയത്: സമീറ മുഹമ്മദ് അലി, ബഹ്റൈന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.