പപ്പായ പായസം (വേവിക്കാത്തത്)

ചേരുവകള്‍

  1. പപ്പായ ചെറുത് (നന്നായി പഴുത്തത്) -ഒന്ന്
  2. തേങ്ങ -ഒന്ന്
  3. ഈത്തപ്പഴം -300 ഗ്രാം
  4. ഏലക്ക (പൊടിച്ചത്)  -നാലെണ്ണം
  5. അണ്ടിപ്പരിപ്പ്  -50 ഗ്രാം
  6. ഉണക്ക മുന്തിരി -50 ഗ്രാം

തയാറാക്കുന്ന വിധം
തേങ്ങ ചിരകി അല്‍പാല്‍പ്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചു പാല്‍ എടുക്കുക. ഈത്തപ്പഴം കുരു കളഞ്ഞ് വെക്കുക. പപ്പായ തൊലികളഞ്ഞ് രണ്ട് കഷണമാക്കി വെക്കുക. മുറിച്ചുവെച്ച പകുതി പപ്പായ നന്നേ ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തില്‍ മാറ്റി വെക്കുക. ബാക്കി പപ്പായ മൂന്നിലൊന്നു തേങ്ങാപ്പാലില്‍ അടിച്ച് മാറ്റിവെച്ച പാത്രത്തില്‍ ഒഴിക്കുക. ശേഷിക്കുന്ന തേങ്ങാപ്പാല്‍ പകുതിയാക്കി രണ്ട് തവണ പകുതി ഈത്തപ്പഴം ചേര്‍ത്ത് അടിച്ചു ഒഴിക്കുക. ശേഷം ഉണക്ക മുന്തിരി, ഏലക്ക, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. വേവിക്കാത്ത പപ്പായ പായസം റെഡി. (പപ്പായ വലുതാണെങ്കില്‍ ചേരുവകളുടെ അളവില്‍ മാറ്റം വരുത്തേണ്ടി വരും).

തയാറാക്കിയത്: സുആദ കുറ്റ്യാടി
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.