പൊഹ ദോശ

ചേരുവകൾ:

  • അവല്‍ -ഒന്നര കപ്പ്
  • ബസുമതിയരി -അര കപ്പ്
  • ഉഴുന്ന് -അര കപ്പ്
  • ഉപ്പ് -പാകത്തിന്
  • എണ്ണ -ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

അവല്‍ കഴുകി പിഴിഞ്ഞുവെക്കുക. അരിയും ഉഴുന്നും കഴുകി 7-8 മണിക്കൂര്‍ കുതിര്‍ക്കുക. ഇവ അരച്ചുവെക്കുക. അരിപ്പൊടിയും ഉപ്പും ഇതില്‍ ചേര്‍ത്ത് 8-10 മണിക്കൂര്‍ പുളിക്കാനായി വെക്കുക. ചൂട് ദോശക്കല്ലില്‍ എണ്ണതേച്ച് മാവില്‍ ഓരോ തവി ഒഴിച്ച് ചെറുവൃത്തമായി പരത്തി അടച്ച് ഒരു മിനിറ്റ് വെക്കുക.
ഇനി തുറന്ന് അല്‍പം എണ്ണ അരികുകളില്‍ ഒഴിക്കുക. മൊരിയുമ്പോള്‍ ഒരു പ്ളേറ്റിലേക്ക് മാറ്റുക. ഏഴു ദോശകള്‍കൂടി ഇപ്രകാരം തയാറാക്കാം.

Tags:    
News Summary - ANDRA FOOD POHA DOSA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.