അറബിക് സംബോസ

ചേരുവകൾ: 

  • സൈത്തൂൻ കായ - 100 ഗ്രാം
  • ഫിററാ ചീസ് - 100 ​ഗ്രാം
  • ചിക്കൻ ബ്രസ്​റ്റ്​ പീസ് - 150 ഗ്രാം
  • കാപ്സികം - 1
  • കുരുമുളക് - 1 ടീ സ്​പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • സമൂസ ലീഫ്  - 10 
  • എണ്ണ വറുക്കാൻ - ആവശ്യത്തിന്    

തയാറാക്കുന്നവിധം: 

ചിക്കൻ കുരുമുളകും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞാൽ ചിക്കൻ ചെറുതായി നുറുക്കുക. ചീസ് ചതുരത്തിൽ മുറിക്കുക. കാപ്സികം ചെറുതായി അരിയുക. സൈത്തൂൻ കായ വട്ടത്തിലരിയുക. സമൂസ ലീഫ് എടുത്ത് ഈ മിശ്രിതം ഓരോന്നായി നിരത്തി സമൂസയുടെ ഷേപ്പിലോ റോളി​​​​െൻറ ഷേപ്പിലോ മടക്കിയെടുത്ത് വക്കുകൾ ഒട്ടിച്ച് ചൂടായ എണ്ണയിൽ പൊരിച്ച് കോരുക. അറബിക് സംബോസ റെഡി.

തയാറാക്കിയത്: ജസ്​നി ഷമീർ

Tags:    
News Summary - Arabic Sambosa dish -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.