നൈറ്റ് കടകളിലെ വിഭവങ്ങളിൽ ഏറെ ജനപ്രീതിയുള്ളതാണ് ബോട്ടി ഫ്രൈ. ഇതിനെ രുചിയുടെ പര്യായമെന്ന് പറയാം. ബോട്ടി ക ൊണ്ട് തയാറാക്കുന്ന വിഭവങ്ങളെ കുറിച്ച് ഭക്ഷണപ്രിയർ വിവരിക്കുന്നത് കേട്ടാൽതന്നെ നാവിൽ വെള്ളമൂറും. ബോട്ടി ഫ്ര ൈ വളരെ വേഗത്തിൽ തയാറാക്കാവുന്ന വിധം താഴെ വിവരിക്കുന്നു...
ചേരുവകള്‍:
തയാറാക്കുന്ന വിധം:
ആദ്യം ബോട്ടി നന്നായി വൃത്തിയാക്കി ചെറിയ പീസാക്കി അൽപം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് നല്ലതു പോലെ മൂപ്പിച്ചെടുക്കണം. അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ചുവന്നുള്ളി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളകു പൊടി എന്നിവ ചേര്‍ത്ത് നല്ലത് പോലെ വഴറ്റണം.
മസാല നന്നായി പിടിച്ചു കഴിഞ്ഞാല്‍ കഴുകി അരിഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന ബോട്ടി അതിലേക്ക് ഇടാം. അതിലേക്ക് ഒരല്പം വെള്ളം ഒഴിച്ച് നല്ലതു പോലെ ഇളക്കണം. ശേഷം തക്കാളി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് ചെറു തീയില്‍ വേവിച്ചെടുക്കാം. പകുതി വേവായി കഴിഞ്ഞാല്‍ കുരുമുളക് പൊടിയിടാം. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് ഒരല്പം വെളിച്ചെണ്ണ മുകളില്‍ തൂവി കുറച്ചു മല്ലിയില വിതറി വാങ്ങാം.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.