ബ്രഡ്​ കോൺ

ചേരുവകൾ:

  • ചിക്കൻ  -150 ഗ്രാം
  • മുളക് പൊടി  -ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾ പൊടി  -കാൽ ടീസ്പൂൺ
  • കോൺഫ്ലോർ  -ഒരു ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി  -ഒരു ടീസ്പൂൺ
  • ഗരം മസാല പൗഡർ   -കാൽ ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്   -ഒര​ു ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്​

ഇവയല്ലാം നന്നായി മിക്സ് ചെയ്ത് ചെറുതായി കട്ട് ചെയ്ത ചിക്കനിൽ അര മണിക്കൂർ പുരട്ടി വെക്കുക. ശേഷം ഓയിലിൽ ഫ്രൈ ചെയ്യുക.

  • ബ്രഡ്    -ആറ്​ എണ്ണം
  • കാബേജ്     -അര കപ്പ്
  • കാരറ്റ്      -കാൽ കപ്പ്
  • ഉള്ളി    -കാൽ  കപ്പ്
  • തക്കാളി ചെറുത് -ഒന്ന്​
  • പച്ചമുളക്  -ഒന്ന്​ 
  • ലെമൺ ജ്യൂസ്      -ഒന്ന്​  ടീസ്പൂൺ
  • കുരുമുളക് പൊടി  -ഒന്ന്​  ടീസ്പൂൺ
  • മയോണീസ്   -രണ്ട്​ ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ്    -രണ്ട്​ ടേബിൾ 
  • സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്​
  • മുട്ട   -രണ്ട്​ എണ്ണം
  • വെളുത്ത എള്ള്  -ഒരു ടീസ്പൂൺ
  • മല്ലിയില, നെയ്യ്

തയ്യാറാക്കുന്ന വിധം: 

ഒരു ബൗളിൽ കാബേജ്, കാരറ്റ്, ഉള്ളി, തക്കാളി, പച്ചമുളക്, കുരുമുളക് പൊടി, മയോണീസ്, ലെമൺ ജ്യൂസ്, ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. മുട്ട, മല്ലിയില ചേർത്ത് മിക്സ് ചെയ്യുക. ബ്രഡിന്റെ അരികല്ലാം കളഞ്ഞ് റോളറുകൊണ്ട് പരത്തി കോൺ ഷേപിലാക്കി ഒട്ടിച്ച് മുട്ടയിൽ ഡിപ്പ് ചെയ്ത് ഒരു പാനിൽ നെയ്യ് ഒഴിച്ച് വാട്ടിയെടുക്കാം. ശേഷം ബ്രഡ് കോണിൽ ടൊമാറ്റോ സോസ് പുരട്ടി ഒരു സ്പൂൺ കാബേജ് കൂട്ട് വെച്ച് അതിന് മുകളിൽ ചിക്കൻ ഫ്രൈ ചെയ്തത് വെക്കുക മുകളിൽ കാബേജ് കൂട്ട് വെക്കുക.

തയാറാക്കിയത്: റജില നസീർ

Tags:    
News Summary - Bread Corn dish -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.