രുചിച്ചറിയാം ബ്രഡ് മഞ്ചൂരിയൻ

ആവശ്യമുളള ചേരുവകൾ

  • ബ്രഡ് -7 എണ്ണം
  • കടല പൊടി -1/2 cup
  • മൈദ - 1 ടീസ്പൂൺ
  • കാശ്മീ രി മുളകുപൊടി - 1 ടീസ്പൂൺ
  • ചിക്കൻ മസാല 2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • സോയാ സോസ് - 2 ടീസ്പൂൺ
  • ടൊമാറ്റോ സോസ് - 3 ടീസ്പൂൺ
  • വെളുത്തുള്ളി - 2 എണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • കറിവേപ്പില - ആവശ്യത ്തിന്
  • പച്ചമുളക് - 1 എണ്ണം
  • കാപ്സിക്കം - ചെറിയ കഷ്ണം

തയാറാക്കുന്ന വിധം:

ബ്രഡ് ചുറ്റിലും ഉള്ള ബ്രൗൺ ഒഴിവാക്കി ചെറിയ ചതുര കഷ്ണങ്ങൾ ആക്കിയെടുക്കുക. കടലപൊടി, മൈദ, ഉപ്പ്, ചിക്കൻ മസാല, മുളക്പൊടി, സോയാ സോസ്, ടൊമാറ്റോ സോസ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ മിക്സ് ചെയ്യുക. ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് മാവു തയാറാക്കുക.

മുറിച്ചുവെച്ച ബ്രഡ് കഷ്ണങ്ങൾ ഇൗ മാവിൽ മുക്കിയെടുത്ത് ഫ്രൈ ചെയ്യുക. ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് കറിവേപ്പില, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, കാപ്സിക്കം എന്നിവ വയറ്റുക. ഇതിലേക്ക് ടൊമാറ്റോ സോസ്, സോയസോസ്, മുളകുപൊടി, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഫ്രൈ ചെയ്തുവെച്ച ബ്രഡ് ചേർത്ത് വീണ്ടും ഇളക്കുക.

തയാറാക്കിയത്: ഷംന വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.