ബ്രെഡ് പോക്കറ്റ്‌സ്

ആവശ്യമുള്ള ചേരുവകൾ:

  • ബ്രെഡ്‌ 
  • ബ്രെഡ് ക്രംസ്
  • മുട്ട -2 എണ്ണം
  • ഉള്ളി
  • ഇഞ്ചി
  • കുരുമുളക്
  • ചിക്കൻ 
  • ക്യാപ്​സിക്കം
  • കാരറ്റ്
  • കക്കിരി
  • ഉപ്പ്

പാകം ചെയ്യേണ്ട വിധം:

ആദ്യ ഘട്ടം: 2 സ്ലൈസ് ബ്രെഡ് ഒന്നിച്ചു വെച്ച്, ഡിസ്​ക്​ ഷേപ്പിൽ (ചെറിയ പാത്രത്തി​​​​​െൻറ അടപ്പോ മറ്റോ ഉപയോഗിച്ച്) അമർത്തി മുറ​ിച്ചെടുക്കുക. ഈരണ്ട് ബ്രെഡ് സ്ലൈസ് വീതം ഇത് ആവർത്തിക്കുക. മുറിക്കുമ്പോൾ ബാക്കി വന്ന ബ്രെഡ് പീസുകൾ മിക്സിയിൽ പൊടിച്ചെടുക്കുക. 

രണ്ടാം ഘട്ടം: 2 മുട്ട ഉപ്പും കുരുമുളകും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം റെഡി ആക്കിവെച്ച ബ്രെഡ്, അടിച്ചുവെച്ച മുട്ടയിൽ മുക്കി വക്കുകളിൽ നന്നായി ഒട്ടിച്ചെടുക്കുക. എന്നിട്ട്, ബ്രഡ് ക്രംസിൽ പൊതിഞ്ഞെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക.

മൂന്നാം ഘട്ടം: ഇനി ബ്രെഡ് പോക്കറ്റിൽ ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കാം. രണ്ട് ഫില്ലിംഗ് ആണ് ഇതിൽ ചേർക്കാൻ ഉള്ളത്. ഒന്നു ചിക്കൻ ഫില്ലിംഗും പിന്നെ വെജി. ഫില്ലിംഗും ആണ്. ചിക്കൻ ഫില്ലിങിനായി ആദ്യം ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് ചിക്കി ഇടുക. ശേഷം, ഉള്ളിയും കുരുമുളകും ഇഞ്ചിയും ഉപ്പും ചേർത്ത് ചിക്കൻ മസാല തയ്യാറാക്കുക.

വെജിറ്റബിൾ ഫില്ലിങിനായി ക്യാപ്സികം, കാരറ്റ്,കക്കിരി എന്നിവ വളരെ ചെറുതായി ഗ്രേറ്റ് ചെയ്​ത്​ മിക്സ് ചെയ്യുക (വെജിറ്റബിൾസ്​ മാത്രം). അതിനു ശേഷം, ഫ്രൈ ചെയ്തു വെച്ച ബ്രെഡ് നടുവിലൂടെ കട്ട് ചെയ്യാം (ഹാഫ് മൂൺ ഷേപ്). എന്നിട്ട്, മുറിച്ചെടുത്ത  ബ്രെഡ് പോക്കറ്റ്​സിനെ നടുവിലൂടെ പിളർത്തി ചിക്കൻ മസാല ഫിൽ ചെയ്യുക. ശേഷം, ടോപ്പിങ് ആയിട്ട് ഗ്രേറ്റ് ചെയ്​ത വെജിറ്റബിൾസ്​ ഫില്ലിംഗും ചേർക്കുക. 

തയാക്കിയത്: മുഹ്‌സിന  അബ്ദുല്‍ മജീദ്

Tags:    
News Summary - Bread Pockets -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.