കാരറ്റ് ഹൽവ

ചേരുവകൾ: 

  • കാരറ്റ് - കാൽ കിലോ
  • നെയ്യ് - രണ്ട്​ ടേബിൾ സ്​പൂൺ
  • പഞ്ചസാര - ആറ്​ ടേബിൾ സ്​പൂൺ
  • ഏലക്ക പൊടിച്ചത് - കാൽ ടേബിൾ സ്​പൂൺ
  • പാല് - അര ലിറ്റർ

തയ്യാറാക്കുന്ന വിധം: 
കട്ടിയുള്ള പാൻ എടുത്ത് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ നേർമ്മയായി ചീകി എടുത്തു വച്ചിട്ടുള്ള കാരറ്റ് അതിലേക്ക് ഇട്ടു കൊടുക്കുക. മൂന്നു നാലു മിനുട്ട്​ (കാരറ്റി​​​​െൻറ പച്ചമണം മാറുന്നതു വരെ) ഇളക്കിയ ശേഷം പാൽ ചേർത്ത് തുടർച്ചയായി ഇളക്കി വറ്റിച്ചെടുക്കുക. അതിനു ശേഷം ഏലക്കപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ തീയണച്ച് കശുവണ്ടി പരിപ്പ് ഇട്ട് അലങ്കരിച്ച്  എടുക്കാം. ഉത്തരേന്ത്യൻ രീതിയിൽ ഉള്ള സ്വാദിഷ്ടമായ കാരറ്റ്ഹൽവ തയ്യാർ.

തയാറാക്കിയത്: ജീന എബി മോൻ

Tags:    
News Summary - Carrot Halwa -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.