സീസ്സൈം ചിക്കൻ ലോലിപോപ്പ്  

ചേരുവകൾ: 

  • ചിക്കൻ വിങ്‌സ് -15
  • മുട്ട -1
  • വെളുത്തുള്ളി പേസ്​റ്റ്​ - 1 1/2 സ്പൂൺ 
  • കുരുമുളക് പൊടി - 1/4 ടീ  സ്പൂൺ 
  • നാരങ്ങാ നീര് - 2 ടേബിൾ സ്പൂൺ 
  • കോൺഫ്ലോർ - 3 ടേബിൾ സ്പൂൺ 
  • ടൊമാറ്റോ പേസ്​റ്റ്​ -2 സ്പൂൺ 
  • വെള്ള എള്ള് - 1 ടേബിൾ സ്പൂൺ 
  • കറുത്ത എള്ള് -1 ടേബിൾ സ്പൂൺ 

തയാറാക്കുന്നവിധം: 
ചിക്ക​ന്‍റെ വിങ്‌സ് മുറിച്ചു ലോലിപോപ്പ് പരുവത്തിൽ ആക്കി എടുക്കുക. അതിലേക്ക് വെളുത്തുള്ളി പേസ്​റ്റ്​, കുരുമുളക് പൊടി, നാരങ്ങാനീര്​, ഉപ്പ്​ എന്നിവ ചേർത്ത് 10 മിനിറ്റ് മേരിനേറ്റ് ചെയ്തു വെക്കുക. ഒരു ബൗളിൽ മുട്ട, കോൺഫ്ലോർ, ടൊമാറ്റോ പേസ്​റ്റ്​, ഉപ്പും ചേർത്ത് നന്നായി അടിച്ച്​, അതിലേക്ക് ഈ ചിക്കൻ വിങ്‌സ് മുക്കി എടുത്ത്​ കറുത്ത എള്ളിലും വെളുത്ത എള്ളിലും മുക്കി എണ്ണയിൽ പൊരിച്ചു എടുക്കുക.

തയാറാക്കിയത്: ജിജി ഹറൂഷ്​

Tags:    
News Summary - Ceesim Chicken Lollipop -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.