ആവശ്യമുള്ള സാധനങ്ങള്‍:
തയാറാക്കുന്ന വിധം:
ചെമ്മീന്‍ വൃത്തിയാക്കി മാറ്റി വെയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റാക്കിയതും മുളക് പൊടി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയുമായി ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഫ്രൈ പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീന്‍ വറുത്തു കോരുക.
അടുത്തഘട്ടത്തില്‍ എണ്ണ അല്പം കൂടി ചേര്‍ത്ത് അതിലേക്ക് കഷണങ്ങളാക്കിയ വെളുത്തുള്ളിയിട്ട് ഇളക്കുക. ബ്രൗണ്‍ നിറമായ ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഉള്ളിയും ഉപ്പും ചേര്‍ക്കുക. രണ്ട് ടീസ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക. തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് തക്കാളി വേവുന്നതു വരെ ആവശ്യത്തിന് ഇളക്കുക. അവസാനമായി വറുത്തു കോരി വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒന്നു കൂടി ഇളക്കി ചേര്‍ത്ത് ഉപയോഗിക്കാം.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.