ചേരുവകൾ:
തയാറാക്കുന്ന വിധം:
പാൻ ചൂടാക്കി അതിൽ രണ്ട് വലിയ സ്പൂൺ മല്ലി ആറ് കശ്മീരി മുളക്, ഒരു സ്പൂൺ കുരുമുളക്, ഒരു വലിയ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് ചൂടാക്കി പൊടിച്ചെടുക്കുക. ചിക്കൻ ചെറിയ പീസ് ആക്കി കഴുകി അതിൽ പൊടിച്ച മസാലയും ഒരു സ്പൂൺ മുളക് പൊടിയും അര സ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ഒരു പാക്കറ്റ് തൈരും അര സ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി രണ്ട് മണിക്കൂർ അടച്ചുവെക്കുക. പിന്നെ ഒരു പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക. അതിൽ രണ്ടു സവാള ചെറിയ പീസ് ആക്കി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് രണ്ടു വലിയ തക്കാളി മിക്സിയിൽ അരച്ചത് ചേർക്കുക.
എണ്ണ തെളിഞ്ഞു വന്നാൽ മസാല ചേർത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറച്ചുനേരം അടച്ചുവെച്ചു വേവിക്കുക. അതിൽ കുറച്ചു ബദാം അരച്ചതും ഒരു പാക്കറ്റ് ഫ്രഷ് ക്രീമും ചേർത്ത് നന്നായി ഇളക്കുക. പിന്നെ ചെറിയ പാത്രത്തിൽ ഒരു പീസ് കരി കതിച്ച് അതിൽ മൂന്ന്ഗ്രാമ്പൂ ഇട്ട് അതിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അതുണ്ടാക്കിയ പാത്രത്തിൽ ഇറക്കിവെച്ചു പാത്രം നന്നായി അടച്ചുവെക്കുക. കുറച്ചു കഴിഞ്ഞു മല്ലിയില, പൊതിനയില അരിഞ്ഞത് ചേർത്ത് വിളമ്പാം. ചിക്കൻ മസാല ചേർക്കുന്ന സമയം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക
തയാറാക്കിയത്: ഷീജ കമറുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.