കോവിഡ് കാലം നമ്മുടെ ഭക്ഷണശീലങ്ങളിൽ ഏറെ മാറ്റങ്ങൾ െകാണ്ടുവന്നിട്ടുണ്ട്. ലോക്ഡൗൺ കാരണം പുറത്തിറങ്ങാനാവാതായതോടെ നഗരയുവത്വം ഒാൺലൈൺ വിതരണക്കാരെയാണ് കൂടുതലായി ആശ്രയിച്ചത്. മാർച്ച് 22ന് ആരംഭിച്ച ലോക്ഡൗൺ മാസങ്ങൾ നീളുകയും ആളുകൾ താമസ്ഥലങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഇൗ സമയമെല്ലാം ഹോട്ടലുകൾ നാമമാത്രമായാണ് തുറന്നത്.
രാജ്യത്തെ പ്രമുഖ ഒാൺലൈൺ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി കോവിഡ് കാലത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. ഇക്കാലത്ത് ഏറ്റവുംകൂടുതൽ വിറ്റുപോയത് ചിക്കൻ ബിരിയാണിയാണെന്ന് സ്വിഗ്ഗി സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു. 5.5ലക്ഷം ബിരിയാണിയാണ് രാജ്യത്തുടനീളം സ്വിഗ്ഗി വിറ്റത്. ഉണ്ടാക്കാനുള്ള എളുപ്പമാണ് ബിരിയാണിയെ ഹോട്ടലുകാരുടെ പ്രിയ വിഭവമാക്കുന്നത്.
കുറഞ്ഞ വിലയിൽ രുചികരമായ ഭക്ഷണം എന്നതാണ് ഉപഭോക്താക്കളുടെ ബിരിയാണി പ്രേമത്തിന് കാരണം. ബിരിയാണി കഴിഞ്ഞാൽ ബട്ടർ നാനും മസാല ദോശയുമായിരുന്നു ഹിറ്റ് ഭക്ഷണങ്ങൾ. 3.35ലക്ഷം ബട്ടർ നാനും 3.31 മസാലദോശയും വിറ്റഴിഞ്ഞു. റെഡിമെയ്ഡ് ഭക്ഷണത്തോടൊപ്പം പലവ്യജ്ഞനങ്ങളും ഒാൺലൈനായി വിറ്റിരുന്നു.
323 മില്യൺ കിലോഗ്രാം ഉള്ളിയും 56 മില്യൺ കിലോഗ്രാം വാഴപ്പഴവും വിറ്റിട്ടുണ്ട്. മധുരങ്ങളിൽ ഹിറ്റ് ചോക്കോ ലാവ കേക്കാണ്. 1,29,000 എണ്ണം വിറ്റു. 1,20,000 ബെർത്ത് ഡെ കേക്കുകളും വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.