ആവശ്യമുള്ള സാധനങ്ങള്‍:
തയാറാക്കുന്ന വിധം:
കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കാം. അതിനുശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ചുവെച്ച കോഴിയിറച്ചിയിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിനുശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ചുവെച്ച കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്പം ഇളക്കിയശേഷം വാങ്ങിവെക്കാം.
പിന്നീട് ഇത് ചൂടാറിയ ശേഷം കൈയിലെടുത്ത് ബാള്‍ രൂപത്തിലാക്കി കൈയിൽവെച്ച് പരത്താം. അതിനകത്തേക്ക് അല്പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍നിന്ന് കോരിയെടുക്കാം. നല്ല സ്വാദിഷ്ടമായ ചീസ് ബാള്‍ റെഡി. ടൊമാറ്റോ സോസിൽ മുക്കി കഴിക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.