മുട്ട പുട്ട്

ചേ​രു​വ​ക​ള്‍:

  • അ​രി​പ്പൊ​ടി – 2 ക​പ്പ്
  • ചി​ര​കി​യ തേ​ങ്ങ – 1 ക​പ്പ്
  • വെ​ള്ളം – ഒ​രു ക​പ്പി​ന് മു​ക്കാ​ല്‍ ക​പ്പ് ക​ണ​ക്കി​ന്
  • ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

മു​ട്ട മ​സാ​ല​യ്ക്ക്

  • മു​ട്ട – 4
  • സ​വാ​ള – 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ത​ക്കാ​ളി – 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി – അ​ര ടീ​സ്പൂ​ണ്‍ (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)
  • മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍
  • മ​ല്ലി​പ്പൊ​ടി – മു​ക്കാ​ല്‍ ടീ​സ്പൂ​ണ്‍
  • ഉ​പ്പ്, കു​രു​മു​ള​ക് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം മു​ട്ട മ​സാ​ല​യ്ക്കു​ള്ള​വ ത​യാ​റാ​ക്കാം. അ​തി​നാ​യി മു​ട്ട​യി​ല്‍ കു​രു​മു​ഴ​കും ഉ​പ്പും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഒ​രു പാ​നി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് അ​ടി​ച്ചു​വ​ച്ച മു​ട്ട അ​തി​ലേ​ക്കി​ട്ട് ചി​ക്കി​യെ​ടു​ക്കു​ക. അ​തേ പാ​നി​ലേ​ക്ക് കു​റ​ച്ച് എ​ണ്ണ ചേ​ര്‍ത്ത് അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സ​വോ​ള ചേ​ര്‍ക്കു​ക. അ​തി​​​​​​െൻറ പ​ച്ച​പ്പ് മാ​റി​ക്ക​ഴി​ഞ്ഞാ​ല്‍ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ഇ​തി​ലേ​ക്ക് ചേ​ര്‍ക്കു​ക. കു​റ​ച്ച് സ​മ​യ​ത്തേ​ക്ക് ന​ന്നാ​യി ഇ​ള​ക്കു​ക. ഇ​നി മ​സാ​ല​പൊ​ടി​ക​ള്‍ ചേ​ര്‍ത്ത് മൂ​ന്ന് മി​നു​ട്ട് ഇ​ള​ക്കു​ക. അ​തി​നു​ശേ​ഷം ത​ക്കാ​ളി​യും ഉ​പ്പും ചേ​ര്‍ത്തി​ള​ക്കാം. കു​റ​ച്ച് ഗ്രേ​വി പ​രു​വ​ത്തി​ലാ​കാ​ന്‍ ര​ണ്ടോ മൂ​ന്നോ ടീ​സ്പൂ​ണ്‍ വെ​ള്ളം ചേ​ര്‍ക്കാം. ഒ​രു​പാ​ട് വെ​ള്ളം പോ​ലെ​യോ വ​ര​ണ്ട രീ​തി​യി​ലോ ആ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ര​യും ചെ​യ്ത പാ​ന്‍ മാ​റ്റി​വ​യ്ക്കാം.

ഇ​നി പു​ട്ട് ഉ​ണ്ടാ​ക്കാ​നാ​യി പു​ട്ട്‌​പൊ​ടി​യി​ല്‍ ഉ​പ്പ് ആ​വ​ശ്യ​ത്തി​ന് ചേ​ര്‍ത്ത് വെ​ള്ളം കൂ​ട്ടി കു​ഴ​യ്ക്കാം. വെ​ള്ളം ഒ​ന്നി​ച്ച് ഒ​ഴി​ക്കാ​തെ കു​റ​ച്ച് കു​റ​ച്ചാ​യ് പാ​ക​മാ​വു​ന്ന​തു​വ​രെ വെ​ള്ളം ചേ​ര്‍ത്ത് വേ​ണം കു​ഴ​യ്ക്കാ​ന്‍. പി​ടി​ച്ചാ​ല്‍ ഒ​രു പി​ടി​യാ​കു​ന്ന​തു​വ​രെ ന​ന​വാ​ണ് വേ​ണ്ട​ത്. ഈ ​പു​ട്ട് കു​ഴ​ച്ച​ത് ഒ​രു പ​ത്ത് മി​നു​ട്ട് മാ​റ്റി വ​യ്ക്കാം. ശേ​ഷം പു​ട്ട് കു​റ്റി​യി​ല്‍ ഒ​രു ടീ​സ്പൂ​ണ്‍ തേ​ങ്ങ ചി​ര​കി​യ​ത് ആ​ദ്യം ഒ​രു ല​യ​ര്‍ ഇ​ടാം. അ​തി​നു മു​ക​ളി​ലേ​ക്ക് ര​ണ്ട് ടീ​സ്പൂ​ണ്‍ മു​ട്ട മ​സാ​ല​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത് ഇ​ടാം. മൂ​ന്നാ​മ​താ​യി പു​ട്ട് കു​ഴ​ച്ചു ​വ​ച്ചി​രി​ക്കു​ന്ന​ത് അ​ഞ്ചോ ആ​റോ സ്പൂ​ണ്‍ ഇ​ടാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ പു​ട്ട് കു​റ്റി നി​റ​യു​ന്ന​തു​വ​രെ ഇ​ത് തു​ട​രു​ക.

പു​ട്ട് കു​ട​ത്തി​ല്‍ വെ​ള്ളം ആ​വ​ശ്യ​ത്തി​ന് ഒ​ഴി​ച്ച് നി​റ​ഞ്ഞ പു​ട്ട് കു​റ്റി അ​ട​ച്ചു​വ​ച്ച് ഇ​തി​നു​ മു​ക​ളി​ല്‍ വ​ച്ച് 4-6 മി​നു​ട്ട് വ​രെ ആ​വി​കേ​റ്റി വേ​വി​ക്ക​ണം. ഇ​നി നി​ങ്ങ​ള്‍ക്കി​ഷ്ട​പ്പെ​ട്ട കോ​മ്പി​നേ​ഷ​ന്‍ ക​റി കൂ​ട്ടി ചൂ​ടോ​ടെ ക​ഴി​ച്ചോ​ളൂ…

തയാറാക്കിയത്: അ​ജി​നാ​ഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.