ചക്ക കാലത്തെ ജ്യൂസും പ്രഥമനും

നാട്ടിൽ ചക്കയുടെ കാലമാണ്. ഈ അവസരം മുതലാക്കി നമ്മുടെ വീടുകളിൽ ചക്ക ഉപയോഗിച്ചുള്ള (ചക്ക വറുത്തത്/ചക്ക ചിപ്സ്, ചക്ക അവിച്ചത്/ചക്ക പുഴുക്ക്, ചക്ക ഹൽവ, ചക്ക അട, കുമ്പളപ്പം തുടങ്ങി) നിരവധി വിഭവങ്ങൾ ഒരുക്കാറുണ്ട്. ചക്കപ്പഴം ജ്യ ൂസ്, ചക്ക പായസം /ചക്ക പ്രഥമൻ എന്നിവ എളുപ്പത്തിൽ തയാറാക്കുന്ന വിധമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

1. ചക്ക പായസം /ചക്ക പ്രഥമൻ


ചേരുവകൾ:
  • ചക്ക - 30 ചുള
  • ചവ്വരി/സാഗൊ - 100 ഗ്രാം
  • തേങ്ങ (ചിര കിയത്) - 1 എണ്ണം
  • ശർക്കര പാനി - 1 കപ്പ് (നല്ല കട്ടിയുള്ളത്)
  • ഏലക്ക - 4 എണ്ണം ചതച്ചത്
  • നെയ്യ് - 2 ടീസ്പൂൺ
  • ചക്ക (ചെറുതായി അരിഞ്ഞത്) - 3 സ്പൂൺ
  • കിസ്മിസ് - 20 എണ്ണം
  • തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്
  • തേങ്ങയുടെ രണ്ടും മൂന്നും പാൽ - 2 കപ്പ് വീതം
  1. ചവ്വരി 1 കപ്പ്‌ വെള്ളം ഒഴിച്ച് കുക്കറിൽ 3 വിസിൽ വരുംവരെ വേവിക്കണം
  2. ചക്ക ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ട് അടിച്ചു വെക്കണം

തയാറാക്കേണ്ടവിധം:

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചക്ക അടിച്ചതും തേങ്ങയുടെ രണ്ടും മൂന്നും പാലും ചേർത്ത് വേവിക്കണം. നന്നായി തിളക്കുമ്പോൾ വേവിച്ചുവെച്ച ചവ്വരി ചേർക്കുക. ഒന്നു തിളച്ചു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കുക.

ഇനി തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കണം. നന്നായി തിളക്കുമ്പോൾ ഏലക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർക്കുക. നന്നായി കുറുകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കുക.

ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചക്ക ചെറുതായി അരിഞ്ഞതും കിസ്മിസ് വറുത്തതും പായസത്തിൽ ചേർക്കാം. പ്രഥമൻ റെഡി


1. ചക്കപ്പഴം ജ്യൂസ്

ചേരുവകൾ:

  • ചക്ക പഴം - 15 ചുള
  • ശർക്കര പാനി - 1 കപ്പ്
  • തേങ്ങാ പാൽ - 2 കപ്പ്
  • ഏലക്ക - 2 എണ്ണം
  • ഐസ് ക്യൂബ്സ് - 6 എണ്ണം

തയാറാക്കേണ്ടവിധം:

നന്നായി പഴുത്ത ചക്ക ചുള (കുരു കളഞ്ഞത്) ശർക്കര പാനി, തേങ്ങാ പാൽ, ഏലക്ക, ഐസ് ക്യൂബ്സ് എന്നിവയെല്ലാം കൂടി നന്നായി മിക്സിയിൽ അടിച്ചു കുടിക്കുക. ജ്യൂസ് റെഡി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.