ചേരുവകള്‍:
തയ്യാറാക്കുന്ന വിധം:
കഴുകി വൃത്തിയാക്കി വച്ച മീനിൽ കുറച്ചു മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, വിനഗിരി, ഉപ്പ്, ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക. പാൻ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പുരട്ടി വച്ച മീൻ വറുത്ത് മാറ്റുക. മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ പെരുഞ്ചീരകം, ഇഞ്ചി വെളുത്തുളളി പേസ്റ്റ്, ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്ത് ഇളക്കുക.
ഈ കൂട്ടിലേക്ക് ബാക്കി വന്ന മഞ്ഞള്‍ പൊടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. ഒരു വാഴയില ചൂടാക്കി അതിെൻറ മുകളില്‍ മസാലക്കൂട്ടും മീനും നിരത്തി വച്ചു വാഴയില അടച്ചു കെട്ടിവയ്ക്കുക. ഒരു ഇഡലി പാത്രത്തിൽ കുറച്ചു വെള്ളളം ഒഴിച്ച് കെട്ടിവച്ച വാഴയില ആവിയില്‍ വേവിക്കുക. നല്ല രുചികരവും സ്വാദിഷ്ടവുമായ മീൻ പൊളളിച്ചത് തയ്യാർ.
തയാറാക്കിയത്: മാജ ജോസ് ദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.