നവരാത്രി സ്വീറ്റ്സ്: ഗോതമ്പ് റവ ഖിച്ച്ഡി

ചേരുവകള്‍:

  1. ഗോതമ്പ് റവ -200 ഗ്രാം (വറുത്തത്)
  2. കാരറ്റ് -മൂന്നെണ്ണം പൊടിയായരിഞ്ഞത്
  3. ബീന്‍സ് -12 എണ്ണം പൊടിയായരിഞ്ഞത്
  4. ഉരുളക്കിഴങ്ങ് -രണ്ടെണ്ണം ചെറുകഷണങ്ങള്‍
  5. തക്കാളി -മൂന്നെണ്ണം
  6. സവാള -നാലെണ്ണം
  7. പച്ചമുളക് -മൂന്നെണ്ണം
  8. ഇഞ്ചി -ഒരിഞ്ച് നീളത്തില്‍
  9. മല്ലിയില, പുതിനയില  -ഒരു കെട്ട് വീതം
  10. നാരങ്ങനീര് -ഒന്നിന്‍െറ
  11. ഉപ്പ് -പാകത്തിന്
  12. എണ്ണ -രണ്ട് ടീസ്പൂണ്‍

തയാറാക്കേണ്ടവിധം:

രണ്ട് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ എണ്ണ ഒരു ഫ്രൈയിങ് പാനില്‍ ഒഴിച്ചു ചൂടാക്കി ഈ അരപ്പിട്ട് വഴറ്റുക. പുതിനയിലയും മല്ലിയിലയും ഇട്ട് വഴറ്റുക. പച്ചക്കറികള്‍ അരിഞ്ഞത്, ഉപ്പ്, അര ക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വെച്ച് എല്ലാം നന്നായി വേവിക്കുക. മറ്റൊരു പാനില്‍ മിച്ചമുള്ള എണ്ണ ഒഴിച്ച് സവാള (രണ്ടെണ്ണം) ഇട്ട് വഴറ്റി മയമാക്കുക. മൂന്ന്- മൂന്നര കപ്പ് വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. റവ വിതറുക. നന്നായി വെന്താല്‍ വേവിച്ച പച്ചക്കറികളും നാരങ്ങനീരും (ഒരു നാരങ്ങയുടെ) ചേര്‍ത്തിളക്കി വാങ്ങുക.

Tags:    
News Summary - navratri special sweets wheat rava kichadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.