ആവശ്യമായ സാധനങ്ങൾ:
ദോശക്ക്
പാകം ചെയ്യുന്ന വിധം:
വെളുത്തുള്ളി, ചുവന്ന മുളക്, ഡ്രൈ ഒറിഗാനോ, മുളകുപൊടി, വിനാഗിരി, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഈ അരച്ചെടുത്ത മിക്സ് ചിക്കനിൽ തേച്ച് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റിവെക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് മസാല തേച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മൂടിവെച്ച് വേവിക്കുക. ചിക്കൻ വെന്തുകഴിഞ്ഞാൽ സ്പ്രിങ് ഒനിയൻ ചേർത്ത് വാങ്ങിവെക്കുക.
ഇനി ഒരു പാൻ ചൂടാക്കി ദോശമാവ് എടുത്ത് ഓരോ ദോശ ആയി ചുട്ടെടുക്കുക. ദോശയുടെ ഏതാണ്ട് നടുഭാഗത്തായി ഒരു സ്പൂൺ ചിക്കൻ മസാല ചേർക്കുക. ഇനി ദോശ നാലു ഭാഗത്തു നിന്നും മടക്കിയെടുക്കുക. ദോശ ഒട്ടിപ്പിടിക്കാതിരിക്കാൻ മൈദമാവ് ഉപയോഗിക്കാവുന്നതാണ്. ഇനി ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് തയാറാക്കിെവച്ചിരിക്കുന്ന ദോശ ഓരോന്നായി അൽപം മൊരിച്ചെടുക്കണം. ഇരുഭാഗവും ഒന്ന് മൊരിഞ്ഞു വന്നാൽ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. ഇനി അൽപം സ്പ്രിങ് ഒനിയൻ വെച്ച് അലങ്കരിച്ച് വിളമ്പാം.
തയാറാക്കിയത്: സീനത്ത് അബ്ദുൽ മജീദ്, ബംഗളൂരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.