ഇതാ ഒരു വെറൈറ്റി പൊട്ടറ്റോ ബട്ടൻസ്

വസ്ത്രങ്ങളിൽ പിടിപ്പിക്കുന്ന ബട്ടന്‍സുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇവ തടി, ലോഹം, പ്ലാസ്റ്റിക് അടക്കമുള്ളവയിൽ ന ിർമ്മിച്ചവയാണ്. എന്നാൽ, ഉരുളകിഴങ്ങ് കൊണ്ട് തയാറാക്കുന്ന ബട്ടൻസ് ആണ് 'പൊട്ടറ്റോ ബട്ടൻസ്'. ഈ രുചികരമായ നാലു മണി പലഹാരം തയാറാക്കുന്നതിനെ കുറിച്ചാണ് ഇത്തവണ വിവരിക്കുന്നത്.

ആവിശ്യമുള്ള ചേരുവകൾ:

  • ഉരുളകിഴങ്ങ് -2 എണ്ണം
  • ഗോതമ്പ് പൊടി -2 ടീസ്പൂൺ
  • അരിപൊടി -2 ടീസ്പൂൺ
  • മൈദ പൊടി - 1/2 കപ്പ്
  • ചിക്കൻ മസാല -2 ടീസ്പൂൺ
  • മുളക് പൊടി 2 ടീസ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • എള്ള് -1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിച്ചെപ്പ്‌ - ആവശ്യത്തിന് കുറച്ച് (ചെറുതായി അരിഞ്ഞത്)
  • ചിക്കൻ - നാലോ അഞ്ചോ കഷ്ണങ്ങൾ
  • എണ്ണ. - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം:

രണ്ട് ഉരുളകിഴങ്ങ് പുഴുങ്ങിയെടുത്ത് അതിന്‍റെ തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഇതിലേക്ക് മൈദ പൊടി, ഗോതമ്പ് പൊടി, അരി പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇൗ കുഴച്ചെടുത്ത മാവിലേക്ക്‌ മുളക്പൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പ്, മല്ലിചെപ്പ്‌, എള്ള് എന്നിവ കൂടി ചേർത്ത് നന്നായി കുഴക്കുക. ശേഷം ചിക്കൻ കഷ്ണങ്ങൾ വേവിച്ചത് ചെറുതായി പിച്ചിയെടുത്ത് ഇതിലേക്ക് മിക്സ് ചെയ്യുക. ഇങ്ങനെ തയാറാക്കിയ മാവ്‌ ചെറിയ ഉരുളകളാക്കി വിരൽ കൊണ്ട് ഒന്നമർത്തി ബട്ടൻ രൂപത്തിലാക്കുക. ശേഷം എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.

തയാറാക്കിയത്: ഷംന വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.