ചേരുവകൾ:
തയാറാക്കുന്ന വിധം:
പച്ചരി കുതിര്‍ത്ത് പൊടിച്ചെടുക്കുക. ചെറിയുള്ളി, തേങ്ങ, ജീരകം ഇവ പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായരച്ച് അതിലേക്ക് അരിപ്പൊടി ചേര്‍ത്ത് നന്നായി കുഴക്കുക. ഇതിലേക്ക് ഇത്തിരി എണ്ണ ചേര്‍ത്ത് മാവ് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ ഇഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. ബീഫ് നന്നായി കഴുകി കുറച്ച് ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക.
സവാള നന്നായി വഴറ്റുക, ഇതിലേക്ക് പച്ചമുളക് ചേര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. തക്കാളി ചേര്‍ക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായിളക്കുക. ഇതിലേക്ക് വെന്ത ബീഫ് ചേര്‍ക്കുക. കുരുമുളക് പൊടി ഇടുക. വെന്ത പിടിയും ചേര്‍ത്ത് വേപ്പിലയും ഇട്ട് അടച്ചുവെച്ച് ഗ്രേവി പിടിയില്‍ പിടിക്കുന്നതു വരെ വേവിക്കുക.
തയാറാക്കിയത്: റജി കൃഷ്ണകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.