ബട്ടർ ചിക്കൻ: ചപ്പാത്തിക്കും റൈസിനും കിടിലൻ കോംബോ

ചുറ്റുവട്ടത്തിലുള്ള എല്ലാ സ്ത്രീകളും നമസ്കരിക്കാൻ കൂടുന്നത് പത്തനാപുരത്തെ തറവാട്ട് വീട്ടിലാണ്. ബന്ധുക്കളും അല്ലാത്തവരുമൊക്കെയായി നിരവധി പേർ. നോമ്പ് കാലത്തെ ഷെറിന്‍റെ ഏറ്റവും നല്ല ഓർമ ആ കൂട്ടായ്മ തന്നെ. പത്തിരിയും നാടൻ കോഴിക്കറിയും. നോമ്പ് കാലത്ത് അതു കഴിക്കുമ്പോൾ ഒരു പ്രത്യേക രുചിയാണെന്നാണ് ഷെറിന്‍റെ അഭിപ്രായം. പിന്നെ നോമ്പിനുണ്ടാക്കുന്ന കഞ്ഞി. ജീരകവും വെളുത്തുള്ളിയും ചുക്കുമൊക്കെ ചേർത്തുണ്ടാക്കുന്ന കഞ്ഞിയിൽ തേങ്ങാപ്പാലിന്‍റെ രുചി മധുരം. അതു കുടിച്ചാൽ തന്നെ നോമ്പിന്‍റെ ക്ഷീണം മാറും. 

ഒമാനെന്ന രണ്ടാം വീട്ടിലേക്ക് കൊല്ലം സ്വദേശിയായ ഷെറിനും കുടുംബവും കുടിയേറിയിട്ട് മൂന്നു പതിറ്റാണ്ടായി. ഭർത്താവ് മഷ്ഹൂർ കോയ തങ്ങൾ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥൻ. എഞ്ചിനീയറിങ് കഴിഞ്ഞ മകൾ ലംയ വിവാഹിതയാണ്. മകൻ ഒമർ ഫൈനൽ ഇയർ ബി.കോം വിദ്യാർഥി. ചപ്പാത്തിക്കും റൈസിനുമെല്ലാം ഒരു മടിയുമില്ലാതെ തുണ പോകുന്ന കിടിലൻ കൂട്ടുകാരൻ.

ചേരുവകൾ: 

  1. ബോൺലെസ് ചിക്കൻ കഷണങ്ങൾ -അര കിലോ  
  2. തക്കാളി പ്യൂരി -നാലു തക്കാളിയുടേത്
  3. മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
  4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​-മൂന്ന്​ടേബിൾ സ്പൂൺ
  5. ഷാഹി ഗരം മസാല പൗഡർ -1ടേബിൾ സ്പൂൺ 
  6. തൈര് -അരക്കപ്പ്
  7. ബട്ടർ -4 ടേബിൾ സ്പൂൺ
  8. കസൂരി മേത്തി -ഒന്നര ടേബിൾ സ്പൂൺ
  9. കാഷ്യൂനട്ട് കുതിർത്തി അരച്ചത് -2 ടേബിൾ സ്പൂൺ
  10. ഫ്രഷ് ക്രീം -രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം:

ആദ്യം ചിക്കൻ കഷണങ്ങളിൽ കുറച്ച് മുളകു പൊടി, ഗരം മസാലപ്പൊടി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​, ഉപ്പ്, നാരങ്ങാനീര്, അരക്കപ്പ് തൈര്, ഒരു സ്പൂൺ എണ്ണ ഇവ ചേർത്തു നന്നായി ഇളക്കി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ചേക്കുക. പിന്നീട് ഒരു പാനിൽ കുറച്ച്​ബട്ടർ ഇട്ട് ഈ ചിക്കൻ കഷണങ്ങൾ ഷാലോ ഫ്രെ ചെയ്തു വെക്കുക. തക്കാളി പുഴുങ്ങി മിക്സിയിൽ അടിച്ചു പ്യൂരി അരിച്ചുവെക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ബട്ടർ ഇടുക. അതിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്​ ചേർത്ത് മൂക്കുമ്പോൾ തക്കാളി പ്യൂരി ചേർക്കുക.

അതൊന്നു ചൂടാകുമ്പോൾ ഗരം മസാല, മുളകുപൊടി, കസൂരി മേത്തി ഇവ ചേർക്കുക. കുറുകി വരുമ്പോൾ അണ്ടിപ്പരിപ്പ് അരച്ച പേസ്റ്റ്​ ചേർക്കുക. കുറുകിയാൽ പാകത്തിനു വെള്ളം ചേർക്കുക. അരപ്പിൽ എണ്ണ തെളിയാൻ തുടങ്ങുമ്പോൾ ചിക്കൻ കഷണങ്ങൾ ചേർത്തു രണ്ടു മൂന്നു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. അവസാനം ഫ്രഷ് ക്രീം ചേർത്ത് ഒന്നു ചൂടാകുമ്പോൾ ഇറക്കുക. സെർവിങ് ഡിഷിലേക്ക് മാറ്റി അൽപം മല്ലിയിലയും സ്പ്രിങ് ഒണിയനും കൊണ്ടു സുന്ദരമാക്കുക.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan special dish butter chicken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.