ചേരുവകൾ:
- റവ –നാല് കപ്പ്
- ഉഴുന്ന് –ഒന്നേ മുക്കാല്‍ കപ്പ്
- മല്ലിയില -കുറച്ച്
- കാരറ്റ് -ചെറിയ ഒരെണ്ണം
- ഉപ്പ് –ആവശ്യത്തിന്
തയാറാക്കുന്ന വിധം:
- ഉഴുന്ന് നാലുമണിക്കൂര്‍ കുതിരാന്‍ വെക്കുക.
- റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ നാലുമണിക്കൂര്‍ കുതിരാന്‍ വെക്കുക.
- ഉഴുന്ന് മിക്സിയില്‍ ആട്ടിയെടുക്കുക.
- റവ ചൂട് വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം അൽപം സാധാരണ വെള്ളം ഒഴിച്ച് അതിൽ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞെടുത്തു ആട്ടിയ മാവുമായി ചേര്‍ത്ത് നന്നായി ഇളക്കുക.
- പാകത്തിന് ഉപ്പും ചേര്‍ക്കുക.
- ഈ മിശ്രിതം പുളിക്കാനായി ഒരു രാത്രി മുഴുവന്‍ വെക്കുക.
- പിറ്റേ ദിവസം ഈ മിശ്രിതത്തിലേക്ക് മല്ലിയിലയും കാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർക്കുക.
- ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക (ഉഴുന്ന് ആട്ടുമ്പോള്‍ പരമാവധി കുറച്ചു വെള്ളത്തില്‍ ആട്ടിയെടുക്കാന് നോക്കുക, അപ്പോള്‍ നല്ല മയമുള്ള ഇഡലി കിട്ടും).
- ഇതു ചമ്മന്തി കൂട്ടി കഴിക്കാം.
തയാറാക്കിയത്: അജിനാഫ, കായംകുളം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.