സൗദി അറേബ്യക്കാർക്ക് ഒഴിവാക്കാനാവാത്തൊരു വിഭവമാണ് ഷുവർബ. റമദാൻ മാസത്തിലാണ് ഈ വിഭവം കൂടുതലായി ഉപയോഗിക്കുന്നത്. രുചികരമായ ഷുവർബ തയാറാക്കുന്നവിധം വിവരിക്കുന്നു...
ആവശ്യമുള്ള സാധനങ്ങൾ:
ഉണ്ടാക്കുന്നവിധം:
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരച്ചുവെക്കുക. കുരുമുളകും പെരുംജീരകവും പൊടിക്കുക. സവാളയും തക്കാളിയും ചെറുതായി അരിയുക. വൃത്തിയാക്കി വെച്ചിരിക്കുന്ന മട്ടനോടൊപ്പം തക്കാളി, സവാള, അരച്ചുവെച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, മാഗിയും, പൊടിച്ചുവെച്ചിരിക്കുന്ന പെരുംജീരകവും, കുരുമുളകും, മഞ്ഞൾപൊടിയും, ഉപ്പും, വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക.
മൂന്ന് വിസിലിനുശേഷം കുക്കർ ഓഫ് ചെയ്തതിനു ശേഷം അടപ്പുതുറന്ന് ഓട്സ് ചേർത്ത് നന്നായി ഇളക്കി വീണ്ടും അടുപ്പിൽവെച്ച് വേവിക്കുക (ഇനി കുക്കറിെൻറ മൂടി ആവശ്യമില്ല). 20 മിനിറ്റോളം വേവിക്കുക. ഇടക്കിടക്ക് ഇളക്കിക്കൊടുക്കണം ഇല്ലെങ്കിൽ അടിയിൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വിളമ്പുമ്പോൾ മല്ലിയില മുകളിൽ വിതറി വിളമ്പുക.
പിൻകുറിപ്പ്: മട്ടന് പകരമായി ചിക്കനോ ബീഫോ ഉപയോഗിക്കാം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.