ചൂടൻ സേമിയ കട് ലറ്റ്

പലതരം കട് ലറ്റുകൾ നമ്മൾ വീട്ടിൽ തയാറാക്കാറുണ്ട്. രുചികരമായ സേമിയ കട് ലറ്റ് തയാറാക്കുന്ന വിധമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള ചേരുവകൾ:

  • സേമിയ - 1/2 കപ്പ്
  • ഉരുളകിഴങ്ങ് - 2 എണ്ണം
  • ഉള്ളി - 1 എണ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി - 6 അല്ലി
  • കറിവേപ്പില - ഒരു പിടി
  • മല്ലിച്ചെപ്പ് - ആവശ്യത്തിന്
  • കാപ്സിക്കം - ഒരു ചെറിയ കഷ്ണം
  • ചിക്കൻ - 4 കഷ്ണം
  • മുളകുപൊടി - 1 ടീസ്പൂൺ
  • ചിക്കൻ മസാല - 1 ടീസ്പൂൺ
  • മഞ്ഞൾപൊടി -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

സേമിയ വറുത്തത് വേവിച്ചെടുക്കുക. ഇത് അരിപ്പയിൽ വെള്ളം വാർത്ത് മാറ്റിവെക്കുക. ഉരുളകിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, ചിക്കൻ, ഉപ്പ്, ചിക്കൻ മസാല എന്നിവ എല്ലാം കൂടെ കുക്കറിൽ വേവിച്ചെടുക്കുക. ഇത് ചൂടാറിയതിന് ശേഷം നന്നായി ഉടച്ചെടുക്കുക.

ഒരു ചട്ടിയിൽ വെളിച്ചെണ്ണ 1 ടീസ്പൂൺ ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് കറിവേപ്പില ഇടുക. ശേഷം ഉടച്ചെടുത്ത കൂട്ട് ചേർക്കുക. മല്ലിച്ചെപ്പ്‌, കാപ്സിക്കം, മുളകുപൊടി, മഞ്ഞൾപൊടി, വേവിച്ച് വച്ച സേമിയ എന്നിവ എല്ലാം ചേർത്ത് നന്നായി ഇളക്കുക.

ഉപ്പ് നമ്മുടെ ആവശ്യാനുസരണം നോക്കി ഇടാവുന്നതാണ്. കട്‌ലറ്റിന്‍റെ രൂപത്തിലാക്കി മുട്ടയിൽ മുക്കിയെടുത്ത് ബ്രഡ് ക്രംസിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കുക. സേമിയ കട് ലറ്റ് തയാർ.

തയാറാക്കിയത്: ഷംന വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.