കഴിക്കാൻ സുഖമുള്ള സുഖിയന്‍

ആവശ്യമുള്ള സാധനങ്ങൾ:

  • ചെറുപയര്‍    - 1 കപ്പ്‌ 
  • കടലമാവ്    - 1  കപ്പ്‌
  • തേങ്ങ        - 1/2 കപ്പ്‌ 
  • ശര്‍ക്കര        - മധുരത്തിന് അനുസരിച്ച് 
  • ജീരകം        - 1/2 സ്പൂണ്‍ 
  • ഏലക്ക        - 2,3
  • എണ്ണ        - വറുത്തെടുക്കാന്‍ ആവശ്യത്തിന്​ 

പാകം ചെയ്യുന്ന വിധം:

കുഴഞ്ഞുപോകാതെ പയര്‍ നല്ലവണ്ണം വേവിച്ചു മാറ്റുക ഒരു ചീനച്ചട്ടി അടുപ്പത്തു​െവച്ച് അതിലേക്കു ശര്‍ക്കരപാവ് കാച്ചുക. ഈ  ശര്‍ക്കരപാനി കുറുകി വരുമ്പോള്‍ തേങ്ങയും ഏലയ്ക്കയും ജീരകവും ചേര്‍ത്ത് വെള്ളം ഒട്ടുമില്ലാതെ വാങ്ങുക ഇതിലേക്ക് വെള്ളമയമില്ലാത്ത പയര്‍ ചേര്‍ത്തിളക്കി ചെറിയ ഉരുളകളായി മാറ്റിവെക്കുക. കടലമാവ് നല്ല അയവില്‍ കലക്കുക.

അധികം വെള്ളം ആകരുത് ഈ ഉരുളകള്‍ ഓരോന്നും മാവില്‍ മുക്കി ചൂടായിക്കിടക്കുന്ന എണ്ണയില്‍ വറുത്തെടുക്കുക. സുഖിയന്‍ റെഡി. നല്ല മഞ്ഞക്കളര്‍ വേണമെങ്കില്‍ അൽപം മഞ്ഞൾപൊടി ചേർക്കുക.

തയാറാക്കിയത്: അജിനാഫ
 

Tags:    
News Summary - Snacks Sugiyan -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.