കൊത്തു റൊട്ടി

ബാച്ചിലേഴ്‌സിന് തലേദിവസത്തെ ബാക്കി വന്ന കുബ്ബൂസോ ചപ്പാത്തിയോ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു പ്രഭാത ഭക്ഷണമാണിത്. സ്കൂളിൽ പോകുന്ന കുട്ടികളുടെ ലഞ്ച് ബോക്സ് നിറക്കാനും ഇതു നല്ലൊരു വിഭവമാണ്.

ചേരുവകൾ:
  • ഖുബ്ബൂസ്/ചപ്പാത്തി -4 എണ്ണം
  • സവാള ചെറുതായി അരിഞ്ഞത് -1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • പച്ചമുളക് -2 എണ്ണം
  • തക്കാളി അരിഞ്ഞത് -1 എണ്ണം
  • മുളക് പൊടി -അര ടീസ്പൂൺ
  • മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
  • ഗരം മസാല -അര ടീസ്പൂൺ
  • തക്കാളി (ടൊമാടോ) കെച്ചപ്പ് -1 ടീസ്പൂൺ
  • മുട്ട -2 എണ്ണം
  • കടുക് -അര ടീസ്പൂൺ
  • എണ്ണ -2 ടീസ്പൂൺ
  • കറിവേപ്പില, മല്ലിയില -പാകത്തിന്
  • ഉപ്പ് -പാകത്തിന്

തയാറാക്കേണ്ടവിധം: 

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്, തക്കാളി ഇവ ഓരോന്നായി ചേർത്ത് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല ഇവ ചേർത്ത് മൂപ്പിക്കുക. ചെറുതായി നുറുക്കിയ ഖുബ്ബൂസ്/ചപ്പാത്തി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. മുട്ട അൽപം ഉപ്പ് ചേർത്ത് ഇളക്കിയ മിശ്രിതവും കൂടി ചേർത്ത് ചിക്കി പൊരിക്കുക. തക്കാളി കെച്ചപ്പും മല്ലിയിലയും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിപ്പ് ചൂടോടെ കഴിക്കാം. പൊറോട്ട ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം. തലേദിവസത്തെ ബാക്കി വരുന്ന ചിക്കൻ/ബീഫ്/മുട്ട കറിയുടെ ചാറ് കൂടി ചേർത്താൽ വിഭവത്തിന് രുചി കൂടും.

തയാറാക്കിയത്: ഷഹന ഇല്ല്യാസ്, ഖത്തർ.

Tags:    
News Summary - special food kothu rotti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.