കൊളസ്ട്രോളിനെ പേടിക്കേണ്ട; ഓംലറ്റ് ഇങ്ങനെ കഴിച്ചാൽ മതി കൊളസ്ട്രോളും ഷുഗറുമൊക്കെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആള്‍ക്കാരിലും സാധാരണയായി കണ്ടു വരുന്നതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോള്‍ കൂട്ടും എന്നു കരുതി മുട്ടവെള്ള മാത്രം കഴിക്കുന്നവരും കുറവല്ല. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കലോറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍, കൊളസ്ട്രോളുള്ളവര്ക്കായി മുട്ട ഓംലെറ്റ് തയാറാക്കാം. മഞ്ഞക്കരു ഉപയോഗിക്കാതെ...
ആവശ്യമായ ചേരുവകള്‍:
പാകം ചെയ്യുന്ന വിധം:
മുട്ടവെള്ള ഉപ്പു ചേര്‍ത്ത് നന്നായി അടിക്കുക. തക്കാളി, കാരറ്റ്, സവാള, പച്ചമുളക് എന്നിവ വളരെ പൊടിയായി അരിയുക. അരിഞ്ഞ കൂട്ട് അടിച്ചുെവച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക. നോൺസ്റ്റിക്ക് പാന്‍ ചൂടാക്കി, ഓംലെറ്റ് മിശ്രിതം ഒഴിച്ച് മൂടിെവച്ചു വേവിക്കുക. വീറ്റ് ബ്രെഡിനൊപ്പം സാന്‍വിച്ച് ആക്കാന്‍ ബെസ്റ്റാണ് ഈ ഓംലെറ്റ്.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.