സ്വീറ്റ് ബനാന റോൾ

ചേരുവകൾ:

  1. രണ്ട് വലിയ നേന്ത്രപ്പഴം (കനം കുറച്ച് നീളത്തിൽ അരിഞ്ഞ് വെച്ചത്)
  2. ഓയിൽ - 2 ടേബിൾ സ്​പൂൺ
  3. ഉണക്കമുന്തിരി - 2 ടേബിൾ സ്​പൂൺ
  4. അണ്ടിപരിപ്പ് - 2 ടേബിൾ സ്​പൂൺ
  5. തേങ്ങ - കാൽ കപ്പ്‌
  6. നെയ്യ് - 3 ടേബിൾ സ്​പൂൺ
  7. പഞ്ചസാര - 2 ടേബിൾ സ്​പൂൺ
  8. ഏലക്ക പൊടി - അര  ടീ സ്​പൂൺ

പാചകം ചെയ്യുന്ന വിധം:

ഒരു നോൺ സ്​റ്റിക്ക് പാൻ എടുത്തു അതിൽ കുറച്ചു ഓയിൽ  ഒഴിച്ചു ചൂടാക്കി നീളത്തിൽ അരിഞ്ഞു വെച്ച പഴം വറുത്തെടുക്കുക. പിന്നെ കുറച്ചു നെയ്യ് ഒഴിച്ചു അതിൽ മുന്തിരി, അണ്ടി പരിപ്പ് തേങ്ങ വറുത്തെടുക്കുക. പഞ്ചസാര ഏലക്ക പൊടി ചേർത്ത് യോജിപ്പിക്കുക. പിന്നീട് വറുത്തെടുത്ത പഴം ഒരു പ്ലേറ്റിൽ നിരത്തി വെക്കുക. അതിൽ ഈ വറുത്തെടുത്ത തേങ്ങ കൂട്ടു ഫില്ല്‌ ചെയ്​ത്​ ഓരോന്നായി റോൾ ചെയ്‌ത് എടുക്കാം. മുന്തിരി, അണ്ടി്പരിപ്പ് വെച്ച് അലങ്കരിക്കാം. രുചികരമായ സ്വീറ്റ് ബനാന റോൾ റെഡി.

തയാറാക്കിയത്: റിസ്‌ന ഫവാസ്
 

Tags:    
News Summary - Sweet Banana Roll -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.