അന്നജത്തിന്റെയും പ്രോട്ടീന്റെയും വിറ്റാമിൻ 'എ' യുടെയും കലവറയാണ് മധുരക്കിഴങ്ങ്. വെ റും പുഴുക്ക്, സ്റ്റ്യൂ വിഭവങ്ങളിലൊതുക്കാതെ മധുരക്കിഴങ്ങുകൊണ്ട് രുചികരമായൊരു ഫഡ്ജ് തയാറാക് കാം...
സ്വീറ്റ് പൊട്ടാറ്റോ ഫഡ്ജ്
ചേരുവകൾ:
ടോപ്പിങ്ങിന് ആവശ്യമായ ചേരുവകൾ:
തയാറാക്കുന്നവിധം:
പാനെടുത്ത് നെയ്യ് ഒഴിച്ച് ചൂടാക്കി ഗ്രേറ്റ് ചെയ്ത മധുരക്കിഴങ്ങ് വഴറ്റിയെടുക്കുക. മധുരക്കിഴങ്ങിെൻറ പച്ചമണം മാറിത്തുടങ്ങുേമ്പാൾ പാൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. പാൽ കുറുകി കട്ടിയാകുന്നതുവരെ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മിൽക്ക്മെയ്ഡ്/കണ്ടൻസ്ഡ് മിൽക് കറുകപ്പട്ട പൊടിയും മഞ്ഞനിറവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇൗ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
മറ്റൊരു പാനെടുത്ത് വെണ്ണ ഒരുക്കി, പാൽ, പാൽപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ചെറുചൂടിൽ ഇത് കട്ടിയായി പേസ്റ്റ് പരുവമാകും വരെ ഇളക്കുക. നേരത്തേ തയാറാക്കിയ മധുരക്കിഴങ്ങ് മിശ്രിതം ബൗളിലേക്ക് മാറ്റുക. അതിന് മുകളിലേക്ക് രണ്ടാമത് തയാറാക്കിയ ടോപ്പിങ് ഒഴിക്കുക. ഫ്രിഡ്ജിൽ വെച്ച് രണ്ടു മണിക്കൂർ തണുപ്പിച്ചശേഷം പിസ്ത നട്ട്സ് ഇട്ട് അലങ്കരിച്ച് വിളമ്പാം.
തയാറാക്കിയത്: ചെപ്പു ഷെഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.